'മൊയ്തീനെ ഒഴിവാക്കാൻ തൃശൂരിൽ ബിജെപിയ്ക്ക് വോട്ടുമറിക്കും'; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി അനില്‍ അക്കര

Published : Apr 09, 2024, 04:54 PM IST
'മൊയ്തീനെ ഒഴിവാക്കാൻ തൃശൂരിൽ ബിജെപിയ്ക്ക് വോട്ടുമറിക്കും'; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി അനില്‍ അക്കര

Synopsis

ഒരു ബൂത്തിൽ നിന്ന് 15 കേഡർ വോട്ടുകൾ സി.പി.എം, ബി.ജെ.പിയ്ക്ക് മറിക്കുമെന്നും അനില്‍ അക്കര ആരോപിച്ചു.

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീനെ ഒഴിവാക്കാൻ സി.പി.എം, ബി.ജെ.പിയ്ക്ക് വോട്ടുമറിക്കാൻ ധാരണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കേസിൽ എസി മൊയ്തീനെ പ്രതിയാക്കിയില്ല.
തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സി.പി.എം ധാരണയിൽ എത്തി.

കരുവന്നൂർ കള്ളപ്പണ കേസിൽ എ.സി. മൊയ്തീനെ രക്ഷിക്കാൻ സഹായിക്കാമെന്നതാണ് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള ധാരണ. മൊയ്തീന്‍റെ നിക്ഷേപം കണ്ടുകെട്ടിയതിന്‍റെ രേഖയും അനിൽ അക്കര പുറത്തുവിട്ടു. ഒരു ബൂത്തിൽ നിന്ന് 15 കേഡർ വോട്ടുകൾ സി.പി.എം, ബി.ജെ.പിയ്ക്ക് മറിക്കുമെന്നും അനില്‍ അക്കര ആരോപിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂര്‍.

സ്വകാര്യ ബസിടിച്ചു, ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഐആർഐഎസ് ലാവന്റെ ദൃശ്യം പകർത്തിയ 2 മാധ്യമപ്രവർത്തകർ അറസ്റ്റിൽ; ഫോട്ടോയെ‌ടുത്താൽ കേസെ‌ടുക്കുമെന്ന് കൊച്ചി പൊലീസ്
കോടിയേരി പറഞ്ഞ വാക്ക് പാലിക്കണം, എൽഡിഎഫിൽ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കി ആർജെഡി; '6 സീറ്റ് ആവശ്യത്തിൽ പിന്നോട്ടില്ല, നീതി വേണം'