താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൊല്ലം മങ്ങാട് താന്നിക്കമുക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷമാണ് ദാരുണമായ അപകടമുണ്ടായത്. താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്. ഇടുങ്ങിയ റോഡിലൂടെ ബസ് പോകുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിച്ചശേഷം ബൈക്കില്‍ നിന്നും തെറിച്ചുവീണ മോഹനന്‍റെ ശരീരത്തിലൂടെ ബസിന്‍റെ ടയര്‍ കയറിയിറങ്ങി. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കില്‍ ഇടിച്ചെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നില്‍ നിന്നും ബസ് വന്ന് മോഹനന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. 

പട്ടാപ്പകൽ കേരളം ഞെട്ടിയ കവർച്ച നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു, 100ലേറെ സിവിടിവി നോക്കി, തുമ്പ് കിട്ടാതെ പൊലീസ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews