850 സീറ്റ് എന്ന സംഖ്യ ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതെയാക്കും, യുവാക്കൾ ഈ സംഖ്യ ഓർത്തിരിക്കണം; വിമർശിച്ച് രാഹുൽ ​ഗാന്ധി

Published : Nov 28, 2026, 06:43 PM IST
rahul gandhi

Synopsis

ബിജെപിയുടെ മണ്ഡല പുനർനിർണ്ണയ നീക്കം ജനാധിപത്യം തകർക്കാനാണെന്ന് രാഹുൽ ഗാന്ധി. പിന്നോക്ക സംവരണ സീറ്റുകൾ 40 വർഷത്തേക്ക് ഫ്രീസ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ദില്ലി: രാജ്യത്ത് വിവാദങ്ങളിൽ നിന്ന് രക്ഷാപ്പെടാനുള്ള പുതിയ വഴിയാണ് ബിജെപി നടത്തുന്നത് കോൺ​ഗ്രസ് നേതാവ് രാഹുൽഗാന്ധി. അതിനുള്ള നീക്കമാണ് മണ്ഡല പുനർനിർണ്ണയം. വനിത ബിൽ നേരത്തെ പാസാക്കിയതാണ് സർക്കാരിന് നാളെ തന്നെ നടപ്പാക്കാം. എന്നാൽ ഇപ്പോൾ നടക്കുന്നത് വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള നീക്കമാണ്. 850 സീറ്റ് എന്ന സംഖ്യ ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതെയാക്കുമെന്നും യുവാക്കൾ ഈ സംഖ്യ ഓർത്തിരിക്കണമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. മണ്ഡല പുനർനിർണയത്തിനെതിരെ അതിരൂക്ഷ ഭാഷയിലാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്. കറുത്ത ഷർട്ട് ധരിച്ചാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്.

തങ്ങൾ വേണ്ട രീതിയിൽ മണ്ഡലം മാറ്റുന്നു. ആരാണ് പുനർനിർണ്ണയം നടത്തുന്നത്. ഗ്യാനേഷ് കുമാറും മോദിയും ഷായും തെരത്തെടുക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി, ഒപ്പം സംസ്ഥാന തെര. കമ്മീഷൻ പ്രതിനിധി. ഇവരെല്ലാം സർക്കാർ തീരുമാനിക്കുന്നത് പോലെ പ്രവർത്തിക്കുന്നവരാണ്. പിന്നോക്ക സംവരണ സീറ്റുകൾ അടക്കം നാൽപത് വർഷത്തേക്ക് ഫ്രീസ് ചെയ്യാനാണ് നീക്കം. ഗ്യാനേഷ് കുമാർ പേരുകേട്ട കുറ്റവാളിയാണ്. അടുത്ത 40 വർഷത്തേക്ക് സാമൂഹിക നീതി എന്നത് മറക്കേണ്ടി വരും. ജനാധിപത്യത്തിൻ്റെ അടിത്തറ തന്നെ തകർക്കുന്ന നടപടിയാണ്. ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കാനുള്ള നീക്കമാണിത്. 2024 ൽ നടത്തിയ വ്യാജ വോട്ട് വിജയമാണ്. എൻ ഡി എ കക്ഷികളോടും പറയുകയാണ് ഇത് രാജ്യത്തിൻറെ ജനാധിപത്യത്തെ ഇല്ലാതാക്കാനാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രായപരിധിയില്ലാതെ എല്ലാ എസ്എംഎ രോഗികൾക്കും സൗജന്യ മരുന്ന്, ആരോഗ്യ രംഗത്തെ കൊള്ള തടയാൻ പുതിയ ബിൽ; അഗോറ വേദിയിൽ നിർണായക പ്രഖ്യാപനങ്ങളുമായി മുരളീധരൻ
'എട്ട്' എടുപ്പിച്ച് ലൈസൻസ് കൊടുത്തിട്ട് കാര്യമില്ല, ഡ്രൈവിംഗ് ടെസ്റ്റ് രീതികൾ അടിമുടി മാറണമെന്ന് വിദഗ്ധർ; 'മികച്ച റോഡ് സംസ്കാരം വളർത്തണം'