
പാലക്കാട്: ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സി കൃഷ്ണകുമാർ തുടർച്ചയായി നുണ പറയുന്നുവെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കൃഷ്ണകുമാർ മത്സരിച്ച 5 തെരഞ്ഞെടുപ്പുകളിൽ നുണ പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ബാധ്യതയില്ലെന്ന് പറഞ്ഞിരുന്നു. കമ്പനികളുമായി കരാർ ഇല്ലെന്ന് തെരഞ്ഞെടുപ്പ് അഫിഡവിറ്റ് നൽകി. കമ്പനികളിൽ ഷെയർ ഇല്ലെന്ന് കള്ളം പറഞ്ഞു. കൃഷ്ണകുമാറിൻ്റെ കമ്പനിക്ക് ജിഎസ്ടി അടക്കാൻ ഉണ്ടെന്ന് ജിഎസ്ടി വകുപ്പ് കത്ത് നൽകിയെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കൃഷ്ണകുമാറിന് ഓഹരിയുള്ള കമ്പനിയ്ക്ക് ജിഎസ്‍ടിയുമായി ബന്ധപ്പെട്ട് ഡ്യൂ ഇല്ല എന്നത് പൂർണ തെറ്റാണ്. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ കൂട്ട് നിന്നോ. താൻ കോടതിയെ സമീപിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന് പരാതി കിട്ടിയത് സി കൃഷ്ണകുമാറിനെതിരെ മാത്രമല്ല, മറ്റൊരു സംസ്ഥാന നേതാവിനെതിരെയും സമാനമായ പരാതി കിട്ടിയിട്ടുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam