'കെ സുധാകരനെ നിയന്ത്രിക്കുന്നത് പ്രത്യേക ലോബി', ബാബു ജോര്‍ജും സജി ചാക്കോയും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍

Published : Feb 14, 2024, 02:52 PM IST
'കെ സുധാകരനെ നിയന്ത്രിക്കുന്നത് പ്രത്യേക ലോബി', ബാബു ജോര്‍ജും സജി ചാക്കോയും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍

Synopsis

കോൺഗ്രസ് നേതൃത്വം ഇരുവർക്കും എതിരെ നേരെത്തെ അച്ചടക്ക നടപടി എടുത്തിരുന്നു

പത്തനംതിട്ട: പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. ഈ വരുന്ന 16ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ബാബു ജോര്‍ജ് പറഞ്ഞു. മുതിർന്ന നേതാവും മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റുമായ സജി ചാക്കോയും സിപിഎമ്മിൽ ചേരും. കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചെന്നു ഇരുവരും പ്രഖ്യാപിച്ചു.

കോൺഗ്രസ് നേതൃത്വം ഇരുവർക്കും എതിരെ നേരെത്തെ അച്ചടക്ക നടപടി എടുത്തിരുന്നു. പി. ജെ. കുര്യൻ പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനെ നശിപ്പിച്ചുവെന്ന് ബാബു ജോര്‍ജ് ആരോപിച്ചു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ നിയന്ത്രിക്കുന്നത് കെ. ജയന്ത്‌ ഉൾപ്പെട്ട പ്രത്യേക ലോബിയാണെന്നും അവർ തനിക്ക് എതിരെ പ്രവർത്തിച്ചുവെന്നും ബാബു ജോര്‍ജ് ആരോപിച്ചു. ബാബു ജോര്‍ജും സജി ചാക്കോയും  നേരത്തെ പത്തനംതിട്ടയില്‍ നടന്ന നവകേരള സദസ്സിലും പങ്കെടുത്തിരുന്നു.

സമീര്‍ വാങ്കഡെയ്ക്കെതിരായ കള്ളപ്പണ കേസ്; അന്വേഷണം ദില്ലിയിലേക്ക് മാറ്റിയതായി ഇഡി
 

PREV
Read more Articles on
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു