സ്ഥലംമാറ്റത്തിന്‍റെ സാധുത നാളെ ബോംബെ ഹൈക്കോടതി പരിഗണിക്കും.

മുബൈ: എൻ സി ബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണം ദില്ലിയിലേക്ക് മാറ്റിയതായി ഇഡി ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഭരണപരമായ കാരണങ്ങൾ കൊണ്ടാണ് സ്ഥലംമാറ്റം നടത്തിയതെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. സ്ഥലംമാറ്റത്തിന്‍റെ സാധുത നാളെ ബോംബെ ഹൈക്കോടതി പരിഗണിക്കും.

എന്നാൽ കേസ് ദില്ലിയിലേക്ക് മാറ്റുന്നതിൽ വാങ്കഡെയുടെ അഭിഭാഷകൻ ആശങ്ക അറിയിച്ചു. മുംബൈയിൽ രജിസ്റ്റര്‍ ചെയ്ത കേസായതിനാൽ കേസ് ബോംബെ ഹൈക്കോടതി തന്നെ പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാങ്കഡെ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ കളളപണം വെളുപ്പിക്കൽ കേസിൽ രണ്ട് എൻസിബി ഉദ്യോഗസ്ഥരെ കൂടി ഇ ഡി ചോദ്യം ചെയ്തു.

വയനാട്ടിൽ രാഹുൽ ഗാന്ധിയാണെങ്കിൽ ബിജെപിയുടെ 'പ്ലാൻ ബി' ? തീരുമാനം വെളിപ്പെടുത്തി കെ സുരേന്ദ്രൻ

PM Modi BAPS Mandir inauguration | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് #Asianetnews