പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം; കോൺഗ്രസ് പ്രതിഷേധം കരിങ്കൊടി കാണിച്ചവരെ കസ്റ്റഡിയിലെടുത്തതിനെതിരെ

Published : Jan 01, 2024, 10:29 PM ISTUpdated : Jan 01, 2024, 11:50 PM IST
പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം; കോൺഗ്രസ് പ്രതിഷേധം കരിങ്കൊടി കാണിച്ചവരെ കസ്റ്റഡിയിലെടുത്തതിനെതിരെ

Synopsis

എം പി ഹൈബി ഈഡന്‍, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ് എന്നിവർ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

കൊച്ചി: എറണാകുളത്തെ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രതിഷേധം. എം പി ഹൈബി ഈഡന്‍, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ് എന്നിവർ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

തല്ലാൻ വന്നാൽ കൈകാര്യം ചെയ്യുമെന്ന് വെല്ലുവിളിച്ചാണ് കോൺഗ്രസ് പ്രതിഷേധം. നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ തള്ളിക്കയറി. കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ പാലാരിവട്ടം സ്റ്റേഷൻ പരിസരത്ത് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് യാത്രക്കാരും പ്രവർത്തകരുമായി വാക്കേറ്റം ഉണ്ടായി. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിലെ തർക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ എത്തിച്ചു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

എറണാകുളത്ത് ഇന്ന് നടന്ന നവകേരളയാത്രയ്ക്ക് നേരെ കരിങ്കൊടി കാണിച്ച ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെ എസ് യു –യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്ന് എറണാകുളം ജില്ലയിൽ മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇന്നും നാളെയുമായി നടത്തുന്നത്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, ദ്രോഹിച്ചു, എന്‍റെ കുടുംബം ഇല്ലാതാക്കി, മന്ത്രിസ്ഥാനത്തും പറ്റിച്ചു'; ആഞ്ഞടിച്ച് ഗണേഷ് കുമാർ, ചാണ്ടി ഉമ്മനും വിമ‍ർശനം
ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി