ഏരൂരിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് പൊലീസ്

Published : Jul 27, 2025, 09:22 PM IST
kollam murder case

Synopsis

കോടാലിയിൽ നിന്ന് രക്തസാമ്പിളുകൾ കണ്ടെത്തിയിട്ടുണ്ട്. ടാപ്പിംഗ് തൊഴിലാളിയായ റജിയാണ് ഭാര്യ പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. 

കൊല്ലം: ഏരൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ‌ പുറത്ത്. ഭാര്യയെ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെടുത്തു. കോടാലിയിൽ നിന്ന് രക്തസാമ്പിളുകൾ കണ്ടെത്തിയിട്ടുണ്ട്. ടാപ്പിംഗ് തൊഴിലാളിയായ റജിയാണ് ഭാര്യ പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പൊലീസും പറയുന്നത്. ഏരൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നു എന്നാണ് വിവരം. 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം