
തൃശ്ശൂർ:തൃശ്ശൂരിലെ 33 കൊവിഡ് സാംപിളുകളുടേയും പരിശോധന ഫലങ്ങൾ നെഗറ്റീവ്. തൃശ്ശൂരിൽ ഇന്ന് പുതുതായി ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ജില്ലയിൽ നിന്നും ഇന്ന് എട്ടു പേരാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ഇടുക്കിയിൽ ലോക്ക് ഡൗൺ നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട് 46 കേസുകൾ രജിസ്റ്റർ ചെയ്തു. 538 പേരെയാണ് ഇന്ന് മാത്രം വീടുകളിൽ നിരീക്ഷണത്തിലാക്കിയത്. അഞ്ച് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.
അതേസമയം കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചതായി ട്രാൻസ്പോർട്ട് കമ്മീഷൻ ഉത്തരവിട്ടു. ലൈസൻസ് ടെസ്റ്റ്, വാഹന രജിസ്ട്രേഷൻ എന്നിവ നിർത്തിവച്ചു.
മാർച്ച് 31 വരെ അതല്ലെങ്കിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മോട്ടോർ വാഹന വകുപ്പിന് കീഴിലുളള ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ കാര്യാലയങ്ങൾ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ, സബ് റീജിയണൽ ഓഫീസുകൾ എന്നിവയും താൽക്കാലികമായി നിർത്തിവെച്ചതായും ഉത്തരവിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam