കണ്ണൂരിലെ ഹോട്ട് സ്പോട്ടുകളിൽ ആളിറങ്ങിയാൽ ഉടൻ അറസ്റ്റ്; പൂർണമായും അടച്ച് 18 ഹോട്ട് സ്പോട്ടുകൾ

By Web TeamFirst Published Apr 22, 2020, 10:21 AM IST
Highlights

കർണാടകയിൽ നിന്നും വനത്തിലെ ഊടുവഴികളിൽ കൂടി മലയാളികൾകൾ കൂട്ടത്തോടെ കണ്ണൂരിലെത്തുന്നുണ്ട്. ഇതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.  

കണ്ണൂര്‍: കണ്ണൂരിൽ നിരത്തിൽ ആളുകളെത്തുന്നതിൽ കുറവു വന്നിട്ടുണ്ടെന്ന് ഉത്തരമേഖലാ ഐ ജി അശോക് യാദവ്. പൂർണമായും അടച്ച 18 ഹോട്ട്സ്പോട്ടുകളിൽ ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റുണ്ടാകും. ഇന്നലെ 373 പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ടെന്നും കർശന നിലപാട് തുടരുമെന്നും ഐജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ മാത്രം കണ്ണൂരിൽ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കര്‍ശന ജാഗ്രതയാണ് കണ്ണൂരിൽ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

പൊലീസ് കര്‍ശന നടപടി എടക്കുന്നു എന്ന് മനസിലായതോടെയാണ് ആളുകൾ വീട്ടിലിരിക്കാൻ തയ്യാറാകുന്നതെന്ന് ഐജി പറഞ്ഞു. അത്യാവശ്യത്തിനല്ലാതെ പുറത്ത് ഇറങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ല. രോഗ വ്യാപനം തടയാനുള്ള നടപടികളാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഹോട്ട് സ്പോട്ടുകളിൽ ആളുകൾ പുറത്തേക്ക് വരാനും പുറത്തു നിന്നുള്ള ആളുകൾ അകത്തേക്ക് പോകാനും പാടില്ല. അവശ്യ സാധനങ്ങൾ ഫോണിൽ ആവശ്യപ്പെട്ടാൻ വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

കർണാടകയിൽ നിന്നും വനത്തിലെ ഊടുവഴികളിൽ കൂടി മലയാളികൾകൾ കൂട്ടത്തോടെ കണ്ണൂരിലെത്തുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്,. നിയമവിരുദ്ധമായി എത്തിയ 36 പേരെ ഇരിട്ടിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. വനത്തിലൂടെ രാത്രി എത്തുന്നവരെ കണ്ടെത്തുക പ്രയാസകരമെന്നാണ്  ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് കർണാടകയിൽ നിന്നെത്തിയ  തൊഴിലാളികൾ പറയുന്നത്. 

ദുബൈയിൽ നിന്ന് എത്തിയ എല്ലാ ആളുകളുടെയും അടക്കം  അറുനൂറോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ  346 പരിശോധന ഫലങ്ങളിൽ നിന്നാണ് പുതുതായി 16 കേസുകൾ ഉണ്ടായത്.   214 പേരുടെ പരിശോധന ഫലങ്ങൾ കൂടി വരാനുണ്ട്. ഇതോടെ കൊവിഡ് പ്രതിരോധത്തിന്‍റെ ആശ്വാസ ഘട്ടത്തിലേക്ക് കണ്ണൂര്‍ കടക്കുമെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും പ്രതീക്ഷിക്കുന്നത് 

click me!