വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു, കോഴിക്കോട് യുവാവിനെതിരെ കേസെടുത്ത് പൊലീസ്

Published : Mar 10, 2020, 09:08 AM ISTUpdated : Mar 10, 2020, 09:19 AM IST
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു, കോഴിക്കോട് യുവാവിനെതിരെ കേസെടുത്ത് പൊലീസ്

Synopsis

കോഴിക്കോട് കാക്കൂരിൽ കൊവിഡിനെക്കുറിച്ചു വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. എലത്തൂർ സ്വദേശിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് പകരാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനിടെ വൈറസുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് കാക്കൂരിൽ കൊവിഡിനെക്കുറിച്ചു വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. എലത്തൂർ സ്വദേശിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇന്നലെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നലെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും ത്യശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കൊവിഡ് 19: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ജേക്കബ് വടക്കാഞ്ചേരി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ്

എറണാകുളം പൊലീസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ കെ.ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ്.  കോവിഡ് 19 വൈറസ്സുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും സര്‍ക്കാര്‍ മന:പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരിയെ പ്രതിയാക്കിയാണ് രണ്ടാമത്തെ കേസ്. 

കൊവിഡ് 19: വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്ക് 'പൂട്ടിടാൻ' കേരളാ പൊലീസ്

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയാണ് കുന്നംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
'നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചു, തവനൂരിൽ താനില്ലെങ്കിലും സിപിഎം ജയിക്കും': കെ ടി ജലീൽ