Latest Videos

മലപ്പുറത്ത് 12 പേർക്ക് കൊവിഡ്: ഭിക്ഷാടകനും റിമാൻഡ് പ്രതിക്കും കൊവിഡ്

By Web TeamFirst Published Jun 6, 2020, 6:55 PM IST
Highlights

എടപ്പാൾ മേഖലയിൽ ഭിക്ഷാടനം നടത്തി ജീവിക്കുന്ന തമിഴ്നാട് സ്വദേശിക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായെന്നാണ് നിഗമനം. 

മലപ്പുറം: ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേർക്ക്. ഇതിൽ ആറ് പേർ വിവിധ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. നാല് പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരും. രണ്ട് പേർക്ക് കൊവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്നും മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഈ പന്ത്രണ്ട് പേരെ കൂടാതെ വിദേശരാജ്യങ്ങളിൽ നിന്നും എത്തി മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലായിരുന്ന രണ്ട് പാലക്കാട് സ്വദേശികൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

എടപ്പാൾ മേഖലയിൽ ഭിക്ഷാടനം നടത്തുന്ന സേലം സ്വദേശിയായ 80 കാരൻ, കുറ്റിപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജൂൺ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശിയായ 43 കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്. കുറ്റിപ്പുറം സ്വദേശിക്ക് റിമാൻഡ് ചെയ്യുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവർ - 

1. മെയ് 26 ന് അബുദാബിയിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ തുവ്വൂർ ആമപ്പൊയിൽ സ്വദേശിനിയും ഗർഭിണിയായ 30 വയസുകാരി
2. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴി ജൂൺ ഒന്നിന് വീട്ടിലെത്തിയ മലപ്പുറം കോട്ടപ്പടി ഇത്തിൾപ്പറമ്പ് സ്വദേശിയായ 43 കാരൻ
3. നൈജീരിയയിലെ ലാവോസിൽ നിന്ന് കൊച്ചി വഴി മെയ് 31 ന് എത്തിയ പുലാമന്തോൾ കട്ടുപ്പാറ സ്വദേശിയായ 36 കാരൻ 
4. മുംബൈയിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ മെയ് 27 ന് കൊച്ചി വഴിയെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശിയായ 25 കാരൻ 
5. ജിദ്ദയിൽ നിന്ന് ജൂൺ രണ്ടിന് കരിപ്പൂരിലെത്തിയ നിറമരുതൂർ സ്വദേശിയായ 44 കാരൻ 
6. മെയ് 20 ന് ദുബായിൽ നിന്ന് കൊച്ചി വഴിയെത്തിയ ചങ്ങരംകുളം കോക്കൂർ സ്വദേശിയായ 30 കാരൻ 
7. മുംബൈയിൽ നിന്ന് മെയ് 26 ന് സ്വകാര്യ വാഹനത്തിൽ എത്തിയ മംഗലം ചേങ്ങര സ്വദേശി 65 വയസുകാരൻ 
8. പ്രത്യേക വിമാനത്തിൽ ജൂൺ ഒന്നിന് മുംബൈയിൽ നിന്ന് ബാംഗ്ലൂർ വഴിയെത്തിയ തിരൂർ മേൽമുറി സ്വദേശിയായ 20 കാരൻ 
9. ദുബായിൽ നിന്ന് മെയ് 31-ന് കരിപ്പൂരിലെത്തിയ തിരൂർ വെട്ടം സ്വദേശിനിയായ 25 വയസുകാരി 
10. ജൂൺ ഒന്നിന് റിയാദിൽ നിന്ന് തിരുവനന്തപുരം വഴി നാട്ടിലെത്തിയ എ.ആർ. നഗർ കുന്നുംപുറം സ്വദേശിയായ 35 കാരൻ 

ഇവരെ കൂടാതെ ജൂൺ രണ്ടിന് അബുദബിയിൽ നിന്ന് കരിപ്പൂരിലെത്തിയ പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശിയായ 33 കാരനും ജൂൺ രണ്ടിന് ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയ പാലക്കാട് കുലുക്കല്ലൂർ മുളയങ്കാവ് സ്വദേശി 29 കാരനും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

click me!