കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ചവരുടെ പട്ടിക പുറത്തായി, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു

By Web TeamFirst Published Mar 28, 2020, 11:42 AM IST
Highlights

ആരോഗ്യപ്രവർത്തകർക്കും പൊലീസിനും വേണ്ടി കൊവിഡ് സ്ഥിരീകരിച്ചവരുടെ രണ്ട് ലിസ്റ്റാണ് തയ്യാറാക്കിയിരുന്നത്. ഇതിൽ പൊലീസിന് തയ്യാറാക്കി നൽകി ലിസ്റ്റാണ് പുറത്ത് പോയതെന്നാണ് നിഗമനം.

കാസർഗോഡ്: കാസർഗോഡ്  കൊവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് പുറത്തായി. ഡിഎംഒ ഓഫീസിൽ നിന്നും പൊലീസിന്  കൈമാറിയ ലിസ്റ്റാണ് പുറത്തായത്. ലിസ്റ്റ് പുറത്തു പോയതിൽ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ചില പേരുകൾ വെട്ടിമാറ്റിയ ശേഷമാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് സമൂഹിക മാധ്യമങ്ങളിലൂടെയടക്കം കൊവിഡ് സ്ഥിരീകരിച്ചവരുടെ ലിസ്റ്റ് പ്രചരിക്കപ്പെട്ടത്. ആരോഗ്യപ്രവർത്തകർക്കും പൊലീസിനും വേണ്ടി കൊവിഡ് സ്ഥിരീകരിച്ചവരുടെ രണ്ട് ലിസ്റ്റാണ് തയ്യാറാക്കിയിരുന്നത്. ഇതിൽ പൊലീസിന് തയ്യാറാക്കി നൽകി ലിസ്റ്റാണ് പുറത്ത് പോയതെന്നാണ് നിഗമനം. 

ലോക്ക്ഡൗണിൽ കുടുങ്ങിയ ദില്ലിയിലെ 'ആ തൊഴിലാളികൾ'ക്ക് പകുതി ആശ്വാസം; ഉത്തർപ്രദേശിലേക്ക് ബസ് ഓടിത്തുടങ്ങി

അതേസമയം രോഗം കൂടുതൽ പേരിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. ജില്ലയിൽ ഇന്നലെ മാത്രം 34 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82 ആയി. കാസർഗോഡ് മെഡിക്കൽ കോളേജിനെ കൊവിഡ് ആശുപത്രിയാക്കുന്നതടക്കമുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ നീങ്ങിയിട്ടുണ്ട്. 

റാന്നിയിലെ ഇറ്റലിക്കാരുടെ മകനും മരുമകളും ആശുപത്രി വിട്ടു; ഇനി വീട്ടിൽ നിരീക്ഷണം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!