കസ്റ്റ‍ഡി മരണത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രസംഗം; കെ കെ ശിവരാമനെ വിമർശിച്ച് സിപിഐ

Published : Jul 11, 2019, 04:28 PM IST
കസ്റ്റ‍ഡി മരണത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രസംഗം; കെ കെ ശിവരാമനെ വിമർശിച്ച് സിപിഐ

Synopsis

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സർക്കാരിനെതിയുള്ള ശിവരാമന്‍റെ പരസ്യ പരാമർശങ്ങൾ അനുചിതമായെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ്

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് വിമർശനം. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിയുമുള്ള ശിവരാമന്‍റെ പരസ്യ പരാമർശങ്ങൾ അനുചിതമായെന്ന് എക്സിക്യൂട്ടിവ് വിമർശിച്ചു. സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയോടെ നടത്തിയ ജാഥയിലായിരുന്നു ശിവരാമൻ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചത്. 

എസ്പി കെ ബി വേണുഗോപാലിനെ സര്‍വ്വീസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍റ് ചെയ്യണം. ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നെങ്കിലും എസ്പിയെ സസ്പെന്‍റ് ചെയ്യാതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്നായിരുന്നു  കെ കെ ശിവരാമന്‍റെ പരാമർശം. കസ്റ്റഡി പീഡനങ്ങളും മൂന്നാം മുറയും ഇടത് സർക്കാരിന്‍റെ നയമല്ലെന്നും ശിവരാമൻ ഇടുക്കിയിൽ പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ