സ്വർണക്കടത്തിന്റെ ശരിയായ തലങ്ങളിലേക്ക് അന്വേഷണം കടന്നിട്ടില്ല; ഇത് ബിജെപിയുടെ രാഷ്ട്രീയനീക്കമെന്നും കാനം

By Web TeamFirst Published Sep 21, 2020, 12:53 PM IST
Highlights

ബി ജെ പി യുടെ രാഷ്ട്രീയ നീക്കമാണ് ഇപ്പോഴത്തേത്. പുകമറ സൃഷ്ടിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികൾക്ക് അങ്ങിനെയും ചെയ്യാമല്ലോ.

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ ശരിയായ തലങ്ങളിലേക്ക് അന്വേഷണ ഏജൻസികൾ കടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ബി ജെ പി യുടെ രാഷ്ട്രീയ നീക്കമാണ് ഇപ്പോഴത്തേത്. പുകമറ സൃഷ്ടിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികൾക്ക് അങ്ങിനെയും ചെയ്യാമല്ലോ. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നതു കൊണ്ട് കേന്ദ്ര ഏജൻസികൾക്ക് കൊള്ളരുതായ്മ കാണിക്കാൻ പറ്റില്ലെന്നും കാനം പറഞ്ഞു.

മന്ത്രി ജലീലിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ചും കാനം പ്രതികരിച്ചു. കോടതി പരാമർശങ്ങൾ ഉണ്ടായപ്പോൾ മാത്രമാണ് മന്ത്രിമാർ രാജിവച്ച ചരിത്രമുള്ളത്. 19 മന്ത്രിമാരെയും ചോദ്യം ചെയ്താൽ അതിന്റെ പേരിൽ എല്ലാവരും രാജിവച്ചാൽ സർക്കാർ തന്നെ താഴെ വീഴില്ലേ. അതാണോ ധാർമികതയെന്നും കാനം രാജേന്ദ്രൻ ചോദിച്ചു.

Read Also: രാജ്യത്ത് 90 ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് കേന്ദ്ര സർക്കാർ...

 

 

click me!