സിപിഐ ഇടഞ്ഞുതന്നെ; ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല

Published : Jul 12, 2023, 12:43 PM ISTUpdated : Jul 12, 2023, 01:19 PM IST
സിപിഐ ഇടഞ്ഞുതന്നെ; ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല

Synopsis

സിപിഐയെ പ്രതിനിധീകരിച്ച് ഇ കെ വിജയൻ എംഎൽഎ ആയിരിക്കും സെമിനാറിൽ പങ്കെടുക്കുന്നത്. ദേശീയ കൗൺസിൽ ചേരുന്നതിനാൽ മുതിർന്ന നേതാക്കൾക്ക് സെമിനാറിൽ പങ്കെടുക്കാനാവില്ലെന്നാണ് സിപിഐയുടെ ന്യായീകരണം.

തിരുവനന്തപുരം: ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഐയിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല. സിപിഐയെ പ്രതിനിധീകരിച്ച് ഇ കെ വിജയൻ എംഎൽഎ ആയിരിക്കും സെമിനാറിൽ പങ്കെടുക്കുന്നത്. ദേശീയ കൗൺസിൽ ചേരുന്നതിനാൽ മുതിർന്ന നേതാക്കൾക്ക് സെമിനാറിൽ പങ്കെടുക്കാനാവില്ലെന്നാണ് സിപിഐയുടെ ന്യായീകരണം. മുന്നണിയിൽ ഭിന്നതയുണ്ടെന്ന ആക്ഷേപം ഒഴിവാക്കാൻ വേണ്ടിയാണ് ഇ കെ വിജയൻ എംഎൽഎ പങ്കെടുക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.

15 ന് കോഴിക്കോട് വെച്ചാണ് സിപിഎം സെമിനാർ സംഘടിപ്പിക്കുന്നത്. ഈ മാസം 14 മുതൽ മൂന്ന് ദിവസമാണ് സിപിഐയുടെ ദേശീയ കൗൺസിൽ യോഗം ദില്ലിയിൽ ചേരുന്നത്. അതേസമയം, സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ സിപിഐയ്ക്ക് എതിർപ്പുണ്ടായെന്ന വിവാദങ്ങളിൽ മറുപടിയുമായി എം വി ഗോവിന്ദൻ രം​ഗത്തെത്തി. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് മുന്നണിയിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് ഗോവിന്ദൻ പ്രതികരിച്ചു. ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി ഇല്ല. സിപിഐ നേതാക്കളും ഏക സിവിൽ കോഡിനെതിരായ സെമിനാറിന് എത്തുമെന്ന് പറഞ്ഞ എം വി ഗോവിന്ദൻ, ലീഗ് വരാത്തതിനാൽ പരാതിയില്ലെന്നും മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ലീഗിന് അതേ പറ്റൂവെന്നും കൂട്ടിച്ചേർത്തു.  

Also Read: ഏക സിവിൽ കോഡ്: ഇന്ത്യയുടെ ബഹുസ്വരത തകർക്കും, ലക്ഷ്യം ധ്രുവീകരണം; നിയമ കമ്മീഷന് മുസ്‌ലിം ലീഗിന്റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്