മരട് ഫ്ലാറ്റ്; സിപിഐയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന ധര്‍ണ മാറ്റി വച്ചു

Published : Sep 23, 2019, 08:32 AM ISTUpdated : Sep 23, 2019, 08:34 AM IST
മരട് ഫ്ലാറ്റ്; സിപിഐയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന ധര്‍ണ മാറ്റി വച്ചു

Synopsis

കോടതി ഉത്തരവ് കണ്ണിൽ ചോരയില്ലാത്തതാണെന്ന നിലപാടുമായി സിപിഎം അടക്കമുളള രാഷ്ട്രീയ കക്ഷികൾ രംഗത്ത് വരുമ്പോഴാണ് സിപിഐ സമരവുമായി എത്തുന്നത്.

കൊച്ചി: മരടിൽ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സിപിഐ ഇന്ന് നടത്താനിരുന്ന ധർണ മാറ്റി വച്ചു. സിപിഐ മരട് ലോക്കൽ കമ്മറ്റി നടത്താനിരുന്ന മാർച്ചാണ് മാറ്റി വച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ധർണ മാറ്റി വെക്കുന്നത്. 

കോടതി ഉത്തരവ് കണ്ണിൽ ചോരയില്ലാത്തതാണെന്ന നിലപാടുമായി സിപിഎം അടക്കമുളള രാഷ്ട്രീയ കക്ഷികൾ രംഗത്ത് വരുമ്പോഴാണ് സിപിഐ സമരവുമായി എത്തുന്നത്. ഫ്ലാറ്റ് താമസക്കാരെ വഞ്ചിച്ചത് നിർമ്മാതാക്കളാണെന്നും നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു.

PREV
click me!

Recommended Stories

ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
വഞ്ചിയൂരില്‍ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ് വേണമെന്ന് ആവശ്യം