ദേവികുളത്തെ തോൽവി: സിപിഎമ്മിനെതിരെ പരസ്യവിമർശനവുമായി സിപിഐ; `പരാജയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു'

Published : Jun 11, 2026, 01:12 PM IST
CPM- CPI clash

Synopsis

ദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി സിപിഐ. പരാജയം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമ‍ര്‍ശനം.

ഇടുക്കി: ഇടുക്കി ദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി സിപിഐ. പരാജയം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. സിപിഎമ്മിൽ ഒത്തൊരുമയുളള പ്രവർത്തനമുണ്ടായില്ല. ബിജെപി സ്ഥാനാർഥിയായിരുന്ന എസ് രാജേന്ദ്രന് വേണ്ടി ഒരുവിഭാഗം പ്രവർത്തകർ പ്രവർത്തിച്ചു. അനുകൂല സാഹചര്യമുണ്ടായിട്ടും സിപിഎം പ്രവർത്തിച്ചില്ലെന്ന് സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ ഡി ചന്ദ്രപാൽ പറഞ്ഞു. നേരത്തെ ഭൂ പ്രശ്നങ്ങളിലെ സിപിഐയുടെ ഇടപെടലുകളാണ് തോൽവിക്ക് കാരണമെന്ന് സിപിഎം വിമർശിച്ചിരുന്നു. ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾക്ക് സിപിഎം, സിപിഐ ജില്ലാ നേതൃത്വങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിപ വൈറസ്; 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി
ഇതാണാ രക്ഷകൻ..! കെട്ടിടത്തിൽനിന്ന് വഴുതിവീണ കുഞ്ഞിനെ ചാടിപ്പിടിച്ച് ജസീൽ; ലണ്ടനിൽ രക്ഷകനായത് മലപ്പുറത്തുകാരൻ