സിപിഎം നേതാവിനെതിരെ പീഡന പരാതിയുമായി സിപിഐ വനിതാ നേതാവ്, കേസെടുത്ത് പൊലീസ്

Published : Sep 16, 2022, 08:40 AM ISTUpdated : Sep 16, 2022, 01:19 PM IST
സിപിഎം നേതാവിനെതിരെ പീഡന പരാതിയുമായി സിപിഐ വനിതാ നേതാവ്, കേസെടുത്ത് പൊലീസ്

Synopsis

പരാതി സ്വീകരിച്ച മേപ്പയൂർ പൊലീസ് ഇയാൾക്കെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് : കോഴിക്കോട്ട് സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവ് പൊലീസിൽ പീഡന പരാതി നൽകി. ചെറുവണ്ണൂര്‍ പഞ്ചായത്തിലാണ് സംഭവം. മുന്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.പി ബിജുവിനെതിരെയാണ് സിപിഐ നേതാവായ വനിത പരാതി നല്‍കിയത്.  ബിജുവിനെതിരെ മേപ്പയൂര്‍ പൊലീസ് പീഡനകുറ്റം ചുമത്തി കേസ് എടുത്തു. 

സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.പി ബിജുവിനെതിരെയാണ് സിപിഐ വനിതാ വിഭാഗം നേതാവും പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകയുമായ നാൽപ്പത്തിയഞ്ചുകാരി പരാതി നല്‍കിയത്. സെപ്റ്റംബര്‍ ഒന്നാം തീയതി കുടുംബശ്രീ യോഗം കഴിഞ്ഞ് തിരികെ വരുന്നതിടെ ചെറുവണ്ണൂരിലെ ഒരു കെട്ടിടത്തിലേക്ക് ബിജു തന്നെ വിളിച്ചെന്നും അവിടെ വച്ച് തന്നെ കടന്നുപിടിച്ചുവെന്നുമാണ് പരാതി. ഭയംമൂലമാണ് ഇത്രയും ദിവസം പരാതി നല്‍കാതിരുന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് ബിജുവിനെതിരെ ബലാല്‍സംഗ കുറ്റം ചുമത്തി മേപ്പയൂര്‍ പൊലീസ് കേസ് എടുത്തത്.

 read more 'സർക്കാറിന്‍റെ കുടുംബ വണ്ടി'; മുഖ്യമന്ത്രിയുടെ ഒഎസ്ഡി ആർ മോഹന്‍റെ ഔദ്യോഗിക വാഹനത്തിൽ ഭാര്യയുടെ കോളേജ് യാത്ര! 

നേരത്തെ ഈ സംഭവത്തെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ചെറുവണ്ണൂരില്‍ സിപിഐയുടെ പേരില്‍ പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നു. ബിജുവിനെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. സിപിഐ പ്രവര്‍ത്തകര്‍ തന്നെ പിന്നീടിത് നീക്കം ചെയ്തു. ഇതിന്  പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തിൽ പ്രതികരിക്കാൻ സിപിഐ -സിപിഎം നേതാക്കളാരും ഇതുവരെയും തയ്യാറായിട്ടില്ല. 

തെരുവ് നായകളെ പേടിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തോക്കുമായി പിതാവ്; വീഡിയോ

സമാനമായ സംഭവം കഴിഞ്ഞ ദിവസം കാസര്‍കോടും ഉണ്ടായി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സിപിഎം നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാ‍ഞ്ച് സെക്രട്ടറി ടി ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ വായിക്കാം ഇവിടെ ക്ലിക് ചെയ്യുക 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൈസൂർ വ്യാജ ലൈസൻസ്; തിരൂരങ്ങാടിയിലെ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം
ഭരണനേട്ടം പരിഗണിച്ചു; മറ്റത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അശ്വതി വിബിക്ക് ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലേക്ക് ക്ഷണം