രാജ്യസഭാ തെരഞ്ഞെടുപ്പ‍്: സിപിഎം ഹൈക്കോടതിയിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് കോടതി

Published : Mar 26, 2021, 03:31 PM ISTUpdated : Mar 26, 2021, 03:36 PM IST
രാജ്യസഭാ തെരഞ്ഞെടുപ്പ‍്: സിപിഎം ഹൈക്കോടതിയിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് കോടതി

Synopsis

രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിയതിന് എതിരായ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു

തിരുവനന്തപുരം: കേരളത്തിൽ നടക്കാനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ‍് മരവിപ്പിച്ചതിനെതിരെ സിപിഎം ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ എസ് ശർമ ആണ് കോടതിയെ സമീപിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയതിന് എതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹർജി തിങ്കളാഴ്ച  വീണ്ടും പരിഗണിക്കും.

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് സിപിഎം. തങ്ങളുടെ പ്രതിനിധികൾ രാജ്യസഭാ നടപടികളിൽ പങ്കെടുക്കുന്നതിന് ജനങ്ങൾക്ക് അവകാശമുണ്ടെന്നുമായിരുന്നു സിപിഎം പ്രതികരണം. 

കേരളത്തിലെ 3 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളാണ് മരവിപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ആണ് നടപടി എന്നാണ് വിവരം. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ