'അഭിപ്രായം പറയാം, കടുത്ത വിമർശനം വേണ്ട'; സിപിഎം വിശാല സംസ്ഥാന സമിതിയില്‍ ഗ്രൂപ്പ് ചർച്ചകൾക്ക് കടിഞ്ഞാണ്‍

Published : Sep 14, 2026, 12:06 AM IST
CPM Kozhikode Meet

Synopsis

കടുത്ത വിമർശനങ്ങളിലേക്ക് പോകേണ്ടെന്നാണ് ഗ്രൂപ്പ് ചർച്ചകളിൽ നൽകിയ നിർദ്ദേശം. വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾ വേണ്ടെന്നും നിർദ്ദേശമുണ്ട്. സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി ഗ്രൂപ്പ് ചർച്ചകൾക്ക് കടിഞ്ഞാണിട്ട് സിപിഎം. കടുത്ത വിമർശനങ്ങളിലേക്ക് പോകേണ്ടെന്നാണ് ഗ്രൂപ്പ് ചർച്ചകളിൽ നൽകിയ നിർദ്ദേശം. വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾ വേണ്ടെന്നും നിർദ്ദേശമുണ്ട്. സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ചര്‍ച്ചകളില്‍ ജില്ലകൾക്ക് അരമണിക്കൂർ സമയമാണ് അനുവദിക്കുന്നത്. വർഗ്ഗ ബഹുജന സംഘടനകൾക്ക് 5 മുതൽ 10 മിനിറ്റ് വരെയാണ് സമയം അനുവദിക്കുന്നത്. ഇതിനിടെ കടുത്ത വിമർശനങ്ങൾ വേണ്ടെന്നാണ് നിർദ്ദേശം.

ഇന്ന് കോഴിക്കോട്ട് തുടങ്ങിയ സിപിഎം വിശാല സംസ്ഥാന സമിതി ചർച്ചയിൽ തെറ്റുതിരുത്തലിനുള്ള കരട് റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ രൂക്ഷവിമർശനമാണ് ഉയർത്തിയത്. പയ്യന്നൂർ തോൽവിയെക്കുറിച്ച് പറഞ്ഞ റിപ്പോർട്ടിൽ, തളിപ്പറമ്പ് സ്ഥാനാർത്ഥിത്വവിവാദം പരാമർശിക്കാത്തതിനെതിരെയും വിമർശനമുയർന്നു. സംസ്ഥാനനേതൃത്വം സമ്പൂർണപരാജയമെന്നും തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റ് അണികൾക്ക് മേലും പ്രാദേശിക നേതൃത്വത്തിന് മേലും ചാരുകയാണെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു. റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വയം വിമർശനം ഉന്നയിക്കുകയോ സ്വന്തം വീഴ്ചയെക്കുറിച്ച് പറയുകയോ ചെയ്യുന്നില്ലെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. റിപ്പോർട്ടിൽ തോൽവിയുടെ ഉത്തരവാദിത്വം അണികളുടെയും ജില്ലാ നേതൃത്വത്തിന്‍റെയും മാത്രം തലയിൽ വയ്ക്കുകയാണെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി വിമർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

45 വർഷത്തിന് ശേഷം ലീഗ് സംസ്ഥാന അധ്യക്ഷൻ മർക്കസ് ആസ്ഥാനത്ത്; എപി വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച
'തെറ്റ് തിരുത്തൽ നിർദ്ദേശം സമഗ്രമല്ല, സെക്രട്ടറിയേറ്റിന്റെ വീഴ്ചയിൽ സ്വയം വിമർശനമില്ല'; അവലോകന റിപ്പോർട്ടിനെതിരെ കണ്ണൂർ കമ്മിറ്റി അംഗങ്ങൾ