റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വയം വിമർശനം ഉന്നയിക്കുകയോ സ്വന്തം വീഴ്ചയെക്കുറിച്ച് പറയുകയോ ചെയ്യുന്നില്ലെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. റിപ്പോർട്ടിൽ തോൽവിയുടെ ഉത്തരവാദിത്വം അണികളുടെയും ജില്ലാ നേതൃത്വത്തിന്‍റെയും മാത്രം തലയിൽ വയ്ക്കുകയാണെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി വിമർശിക്കുന്നു.

കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ രൂക്ഷ വിമർശനം. റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വയം വിമർശനം ഉന്നയിക്കുകയോ സ്വന്തം വീഴ്ചയെക്കുറിച്ച് പറയുകയോ ചെയ്യുന്നില്ലെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. റിപ്പോർട്ടിൽ തോൽവിയുടെ ഉത്തരവാദിത്വം അണികളുടെയും ജില്ലാ നേതൃത്വത്തിന്‍റെയും മാത്രം തലയിൽ വയ്ക്കുകയാണെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി വിമർശിക്കുന്നു. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളുടെ പേരെടുത്ത് പറയാതെ, സ്ഥാനാർത്ഥി നിർണയം പാളിയതിലെ പൊതു പരാമർശം മാത്രമാണുള്ളത്.

ഇന്നത്തെ ചർച്ചയിൽ അഞ്ച് ജില്ലകളിലെ അംഗങ്ങളാണ് പങ്കെടുത്തത്. സിപിഎം വിശാല സംസ്ഥാന സമിതി ചർച്ചയിൽ കരട് റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തി. റിപ്പോർട്ടില്‍ തെറ്റ് തിരുത്തൽ നിർദ്ദേശം സമഗ്രമല്ലെന്നും സെക്രട്ടറിയേറ്റിന്റെ വീഴ്ചയിൽ സ്വയം വിമർശനമില്ലെന്നുമാണ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ കുറ്റപ്പെടുത്തുന്നത്. വീഴ്ചകളുടെ ഉത്തരവാദിത്വം അണികൾക്കും ജില്ലാ നേതൃത്വത്തിന്റെയും മാത്രമാക്കിയെന്നാണ് ഉയരുന്ന വിമർശനം. സ്ഥാനാർത്ഥി നിർണയം പാളിയതിൽ പൊതുപരാമർശം മാത്രമാണ് റിപ്പോർട്ടിലുള്ളത്. ഇന്നത്തെ ചർച്ച പൂർത്തിയായി.