'രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലം'; കോൺഗ്രസിനെതിരെയടക്കം അതിരൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എൻഎൻ കൃഷ്‌ണദാസ്

Published : Sep 25, 2025, 08:44 AM IST
Rahul Mamkootathil

Synopsis

ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതിക്കൂട്ടിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ്. കോൺഗ്രസിനെതിരെയും അതിരൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലം എന്നാണ് എംഎൽഎയെ വിശേഷിപ്പിച്ചത്

പാലക്കാട്: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എൻ എൻ കൃഷ്‌ണദാസ്. രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലമെന്ന് വിശേഷിപ്പിച്ച അദ്ദേഹം രാഹുലിൻ്റെ പാലക്കാടേക്കുള്ള വരവിലൂടെ കോൺഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കുറ്റപ്പെടുത്തി. കോൺഗ്രസിന് ലജ്ജയില്ലെന്നതിൻറെ തെളിവാണിത്. രാഹുൽ മാങ്കൂട്ടത്തിലിനെ പേറി കോൺഗ്രസ് കൂടുതൽ നാറട്ടെ, നാറി നാറി പുളിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

രാഹുലെന്ന വൃത്തികേടിൻറെ നാറ്റം ഞങ്ങളെന്തിന് സഹിക്കണമെന്നായിരുന്നു പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധിക്കാത്തതിന് കാരണമായി അദ്ദേഹം പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിനെ വിശേഷിപ്പിക്കാൻ നിഘണ്ടുവിൽ ഒറ്റവാക്കേയുള്ളൂ, 'വൃത്തികെട്ടവൻ'. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് വൃത്തികെട്ട കാര്യങ്ങളാണ്. രാഹുലെന്ന ദുർഗന്ധം അസഹനീയമാവുമ്പോൾ ജനങ്ങൾ തന്നെ പുറന്തള്ളും. ഇന്നലെ നടന്ന ഡിവൈഎഫ്ഐ പ്രതിഷേധം ഇങ്ങനെയൊരു മാലിന്യം വന്നുവെന്ന് ജനങ്ങളെ അറിയിച്ചത് മാത്രമാണെന്നും കൃഷ്ണദാസ് പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്
പാത്രം കഴുകൽ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു; 'ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും'