വെൽഫെയർ പാർട്ടി പിന്തുണയോടെ ജയിച്ച സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം സിപിഎം അംഗം രാജിവെച്ചു

By Web TeamFirst Published Feb 20, 2021, 5:05 PM IST
Highlights

വെട്ടം പഞ്ചായത്തിൽ 20 അം​ഗങ്ങളാണ് ഉള്ളത്. എൽഡിഎഫിന് ഒൻപതും യുഡിഎഫിന് 10ഉം വെൽഫെയർ പാർട്ടിക്ക് ഒരംഗവുമാണ് ഉള്ളത്

മലപ്പുറം: വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പിന്തുണയോടെ വിജയിച്ച ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം സിപിഎം അംഗം രാജിവെച്ചു. വെൽഫെയർ പാർട്ടി അംഗത്തിന്റെ പിന്തുണയോടെ ജയിച്ച സിപിഎം അംഗം കെടി  റുബീനയാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ചത്.

ക്ഷേമകാര്യസ്റ്റാൻഡിം​ഗ് കമ്മിറ്റിയിൽ അഞ്ച് അം​ഗങ്ങളാണുള്ളത്. എൽ‌ഡിഎഫിന് രണ്ട് യുഡിഎഫിന് രണ്ട് വെൽഫെയർ പാർട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അം​ഗങ്ങൾ. വെൽഫെയർ പാർട്ടി അം​ഗത്തിന്റെ വോട്ട് കിട്ടിയതോടെ രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്ക് സിപിഎം അം​ഗം ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

വെട്ടം പഞ്ചായത്തിൽ 20 അം​ഗങ്ങളാണ് ഉള്ളത്. എൽഡിഎഫിന് ഒൻപതും യുഡിഎഫിന് 10ഉം വെൽഫെയർ പാർട്ടിക്ക് ഒരംഗവുമാണ് ഉള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വെൽഫെയർ പാർട്ടി വിട്ടുനിന്നിരുന്നു. 

click me!