
ദില്ലി: പ്രായപരിധിയിൽ ഇളവ് വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം. ഇതിൻ്റെ അടിസ്ഥാനത്തിൽ ആറ് നേതാക്കൾ ഒഴിയും. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് നൽകുന്നതിലുള്ള തീരുമാനം നാളത്തെ കേന്ദ്രകമിറ്റി യോഗത്തിലായിരിക്കും തീരുമാനിക്കുക. പാർട്ടികോൺഗ്രസ് നാളെ തീരാൻ ഇരിക്കെ ജനറൽ സെക്രട്ടറി ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് സിപിഎം.
പൊളിറ്റ് ബ്യൂറോയിൽ ആർക്കും പ്രായപരിധി ഇളവു വേണ്ടെന്നാണ് ബംഗാൾ ഘടകത്തിൻ്റെ നിലപാട്. പിബി നിശ്ചയിച്ച വ്യവസ്ഥ പിബി തന്നെ ലംഘിക്കരുതെന്നാണ് ഉയർന്ന ആവശ്യം. ഇക്കാര്യം പിബി യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. പിണറായി വിജയന് രണ്ടാം ഇളവു നൽകുന്നതിലും ചില നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു.
പ്രായപരിധി ഇളവ് സാഹചര്യങ്ങൾക്ക് അനുസൃതമായാണ് ആലോചിക്കുന്നതെന്ന് പിബി അംഗം ബിവി രാഘവലു പറഞ്ഞു. പിണറായിക്ക് ഇളവു വേണോ എന്ന് ആലോചിക്കാൻ പോകുന്നതേയുള്ളെന്നും രാഘവലു ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറിയായി തന്നെയും പരിഗണിക്കുന്നു എന്ന വാർത്തകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് രാഘവലു പ്രതികരിച്ചില്ല. അതേസമയം, കേരളത്തിൽ നിന്നുള്ള എംഎ ബേബിയെ പരിഗണിക്കാനാണ് കൂടുതൽ സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam