എൽഡിഎഫിന് അട്ടിമറി വിജയം, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സിപിഎം അംഗം പ്രസിഡന്റ്

Published : Feb 25, 2023, 03:16 PM IST
എൽഡിഎഫിന് അട്ടിമറി വിജയം, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സിപിഎം അംഗം പ്രസിഡന്റ്

Synopsis

വോട്ടെടുപ്പിൽ ഒരു ലീഗ് അംഗത്തിന്‍റെ വോട്ട് അസാധുവായി. തുടർന്ന് നറുക്കെടുപ്പിലാണ് മാധവനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

കോഴിക്കോട് : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് അട്ടിമറി വിജയം. സിപിഎം അഗം മാധവനെ നറുക്കെടുപ്പിലൂടെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. യുഡിഎഫിന്‍റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിന് വേണ്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തുടർന്ന് അരിയിൽ അലവിയെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി യുഡിഎഫ്  പ്രഖ്യാപിക്കുകയും ചെയ്തു. വോട്ടെടുപ്പിൽ ഒരു ലീഗ് അംഗത്തിന്‍റെ വോട്ട് അസാധുവായി. തുടർന്ന് നറുക്കെടുപ്പിലാണ് മാധവനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുളള 19 അംഗങ്ങളിൽ യുഡിഎഫിന് 10ഉം എൽഡിഎഫിന് 9ഉം പ്രതിനിധികളുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി