ഒരുപാട് സമരം നടത്തിയ മുഖ്യമന്ത്രിക്ക് കറുത്ത മാസ്കിനോടും പോലും അസഹിഷ്ണുത: സിപിഐ സമ്മേളനത്തിൽ രൂക്ഷ വിമർശനം

Published : Aug 06, 2022, 03:08 PM ISTUpdated : Aug 06, 2022, 07:12 PM IST
ഒരുപാട് സമരം നടത്തിയ മുഖ്യമന്ത്രിക്ക് കറുത്ത മാസ്കിനോടും പോലും അസഹിഷ്ണുത: സിപിഐ സമ്മേളനത്തിൽ രൂക്ഷ വിമർശനം

Synopsis

 സിപിഎമ്മിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുകയാണെന്നും സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം. സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വിമർശനങ്ങൾ.  

ഏറ്റവും കൂടുതൽ പ്രതിഷേധാങ്ങൾ നടത്തിയിട്ടുള്ള  പിണറായി വിജയൻ എന്ന നേതാവ് മുഖ്യമന്ത്രിയായപ്പോൾ കറുത്ത മാസ്കിനോട്‌ കരിങ്കൊടിയോട് പോലും അസഹിഷ്ണുത കാണിക്കുന്ന അവസ്ഥ ജനാധിപത്യ രീതിയല്ലെന്ന് രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉണ്ടായ വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയ്ക്ക്  പോലും കോട്ടം ഉണ്ടാക്കുന്ന സ്ഥിതിയാണെന്നും സ്വർണക്കടത്ത് കേസിനെ അടക്കം വിമർശിച്ച് കൊണ്ട് റിപ്പോർട്ടിൽ പറയുന്നു. 

ഘടകകക്ഷി എന്ന പരിഗണന പോലും പലയിടത്തും സിപിഎം സിപിഐക്ക് നൽകുന്നില്ലെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനമുണ്ട്. വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിനോട്‌ എസ്എഫ്ഐ ഫാസിസ്റ്റ് മനോഭാവമാണ് വച്ചു പുലർത്തുന്നത്. 

പത്തനംതിട്ടയിലെ സഹകരണ ബാങ്കുകളുടെ തകർച്ചയ്ക്ക് കാരണം സിപിഎമ്മിൻ്റെ ചില നയങ്ങളാണെന്നും പലയിടത്തും സിപിഎം കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുകയാണെന്നും സിപിഐയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനമുണ്ട്. സിപിഎമ്മിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പലയിടത്തും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകൾ തകർന്ന സാഹചര്യത്തിലാണ് ഈ വിമർശനം എന്നത് ശ്രദ്ധേയമാണ്. പത്തനംതിട്ടയിലെ പല ബാങ്കുകളിലെ നിലവിലെ അവസ്ഥയും റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. 

രാഷ്ട്രീയ റിപ്പോർട്ടിന്റെ എട്ടാം പേജിലാണ് സിപിഎമ്മിനെതിരായ വിമർശനങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസ് ആണ് രാഷ്ട്രീയ റിപ്പോർട്ട്‌ സമ്മേളനത്തിൽ അവതരിപ്പിച്ചത്

കൊവിഡ് പ്രതിരോധ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട്; ചേര്‍ത്തല നഗരസഭയില്‍ സിപിഎം - സിപിഐ പോര്

ആലപ്പുഴ: ചേര്‍ത്തല നഗരസഭയില്‍ കൊവിഡ് പ്രതിരോധ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടെന്ന് ഭരണകക്ഷിയായ സിപിഐ. കൊവിഡ് രോഗികള്‍ക്കായുള്ള സിഫ്എല്‍ടിസിക്കായി അനുവദിച്ച 83 ലക്ഷം രൂപയില്‍ 36 ലക്ഷത്തിന്‍റെ കണക്ക് മാത്രമേയുള്ളൂ എന്നും ബാക്കി പണം ആര് പോക്കറ്റിലാക്കിയെന്നും കൗണ്‍സില് യോഗത്തില്‍ സിപിഐ തുറന്നടിച്ചു. സര്‍ക്കാര്‍ നേരിട്ട് ഓഡിറ്റിങ്ങ് നടത്തുന്നതിന്‍റെ കണക്കുകള്‍ ബോധിപ്പിക്കേണ്ടതില്ലെന്നാണ് ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്‍റെ നിലപാട്.

2019 മുതല്‍ 2021 വരെ ചെലവിട്ട കൊവിഡ് പ്രതിരോധ ഫണ്ടിനെപറ്റിയാണ് ചേര്‍ത്തലയില് ഭരണകക്ഷികള് തമ്മിലെ പോര്. 2019 ല്‍ മുന്‍സിപ്പാലിറ്റി ഭരണം യുഡിഎഫിനായിരുന്നു. 2020 ഡിസംബറിലാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. ഇക്കാലയളവില്‍ നഗരസഭ നടത്തിയ സിഎഫ് എല് ടിസിക്കായി സര്‍ക്കാര് അനുവദിച്ചത് 83 ലക്ഷംരൂപയാണ്. പക്ഷെ നഗരസഭ ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയില്‍ ഉദ്യോഗസ്ഥര്‍ 36 ലക്ഷം രൂപ ചെലവിട്ടതിന്‍റെ കണക്ക് മാത്രം അവതരിപ്പിച്ചതാണ് ഭരണകക്ഷികൂടിയായ സിപിഐയെ ചൊടിപ്പിച്ചത്. 

ബാക്കി പണം ആരുടെ പോക്കറ്റിലേക്ക് പോയെന്ന് സിപിഐ അംഗം പി എസ് ശ്രീകുമാര് കൗണ്‍സില് യോഗത്തില് തുറന്നടിച്ചു. രോഗികള്‍ക്ക് ഭക്ഷണം നല്‍കാന് ടെ‍ന്‍ഡറില്ലാതെ കരാര്‍ നല്‍കിയെന്ന ആരോപണവും ഉയര്‍ന്നു. അവസരം മുതലെടുത്ത് ബിജെപി രംഗത്തെത്തി. തട്ടിപ്പിന് പിന്നിലുള്ളവരെകണ്ടെത്തണം എന്നാവശ്യപ്പെട്ട് വിജിലന്സിന് പരാതി നല‍കിയിരിക്കുകയാണ് ബിജെപി.

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം