Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം: 'പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം', പ്രതിപക്ഷ നേതാവിന്‍റെ കത്ത്

സ്വാതന്ത്ര്യ സമര പോരാട്ടത്തിന്‍റെ ദീപ്ത സ്മരണ പുതുക്കുന്നതിനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ചു പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. 

V D Satheesan says if it possible special assembly meeting can be called on august 15
Author
Trivandrum, First Published Aug 5, 2022, 2:19 PM IST

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇതുസംബന്ധിച്ച് നിയമസഭ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്‍റെ ദീപ്ത സ്മരണ പുതുക്കുന്നതിനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ച് പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. 

സ്വാതന്ത്ര്യത്തിന്‍റെ 25-ാം വാര്‍ഷികമായ 1972 ഓഗസ്റ്റ് 14 ന് രാത്രി ഗവര്‍ണറുടെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നതും നാല്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി 1987 ഓഗസ്റ്റ് 13 ന് പ്രത്യേക സിറ്റിംഗ് നടത്തിയതും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ഓഗസ്റ്റ് 14 അര്‍ദ്ധ രാത്രിയില്‍ സഭ സമ്മേളിക്കുന്നതിന് അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസം കേരള നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം 75-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ചേരണമെന്നും പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു.

    
'എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു, അന്വേഷണ ഏജൻസികളിലൂടെ സമ്മർദ്ദത്തിലാക്കുന്നു, കേസില്‍ കുടുക്കി ജയിലിലിടുന്നു ': വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഏകാധിപത്യത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് രാവിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ മാധ്യമങ്ങളോട്  ചോദിച്ചു.
ജനാധിപത്യത്തിന്‍റെ  അന്ത്യമാണ് രാജ്യത്ത് കാണുന്നത്. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു. ജനശബ്ദം ഉയരാൻ അനുവദിക്കുന്നില്ല. കേസുകളിൽ കുടുക്കി ജയിലിലിടുന്നു. അന്വേഷണ ഏജൻസികളിലൂടെ സമ്മർദ്ദത്തിലാക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ ആർഎസ്എസ് നിയന്ത്രണത്തിലാണ്. എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നു. സ്റ്റാർട്ട്അപ്പ് ഇന്ത്യ എവിടെയാണെന്നും രാഹുല്‍ ചോദിച്ചു. സത്യങ്ങൾ എത്ര പറയുന്നുവോ, അത്രയും ആക്രമണം തനിക്കെതിരെ നടക്കുകയാണ്. താൻ പറയുന്ന കാര്യങ്ങളിൽ സർക്കാർ പ്രകോപിതരാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios