നെടുങ്കണ്ടം കസ്റ്റഡി മരണം: മൊഴിയെടുക്കൽ തുടരും, സാമ്പത്തിക തട്ടിപ്പ് കേസിലും അന്വേഷണം

Published : Jun 30, 2019, 06:04 AM ISTUpdated : Jun 30, 2019, 08:08 AM IST
നെടുങ്കണ്ടം കസ്റ്റഡി മരണം: മൊഴിയെടുക്കൽ തുടരും, സാമ്പത്തിക തട്ടിപ്പ് കേസിലും അന്വേഷണം

Synopsis

കസ്റ്റഡി മരണത്തിനൊപ്പം രാജ്കുമാറിന്റെ സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെയും നിക്ഷേപകരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. 

ഇടുക്കി: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാർ മരിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. വാഗമണിലെ രാജ്കുമാറിന്റെ വീട്ടിലെത്തി അന്വേഷണ സംഘം ഇന്ന് മൊഴി രേഖപ്പെടുത്തും. പീരുമേട് ജയിലില്‍ നിന്നും വിവരങ്ങള്‍ തേടിയേക്കും. 

കോട്ടയം മെഡിക്കല്‍ കോളേജിലെത്തി സംഘം ഇന്നലെ തെളിവ് ശേഖരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. രാജ്കുമാറിന്റെ മൃതദേഹത്തില്‍ ചതവുകളുണ്ടായിരുന്നെന്ന് ഡോക്ടര്‍ മൊഴി നൽകിയതായാണ് വിവരം. രാജ്‍കുമാറിന്‍റെ ശരീരത്തിലെ ചതവുകള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടായിരുന്നെന്നും മൃതദേഹത്തിന് നല്ല ഭാരമുണ്ടായിരുന്നെന്നും ഡോക്ടര്‍ മൊഴി നല്‍കി.

Also Read: 'രാജ്‍കുമാറിന്‍റെ ശരീരത്തിലെ ചതവുകള്‍ക്ക് ഒരാഴ്ചത്തെ പഴക്കം, മൃതദേഹത്തിന് നല്ല ഭാരമുണ്ടായിരുന്നു': ഡോക്ടറുടെ മൊഴി

കസ്റ്റഡി കൊലപാതകത്തിനൊപ്പം രാജ്കുമാറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പും സംഘം അന്വേഷിക്കുന്നുണ്ട്. രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെയും നിക്ഷേപകരുടെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും. ജൂലൈ ഏഴിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉത്തരവ് എത്രയും വേഗം പിൻവലിക്കണം!' ആവശ്യത്തിനുള്ള ആളെ നിയമിക്കാതെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ സമയം നീട്ടിയതിൽ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന
സോണിയ-പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശന്‍