
തൃശൂർ: കരുവന്നൂർ ബാങ്കിൽ (karuvannur bank) നിന്നും വായ്പ്പയെടുത്തവരിൽ ഒരാൾ കൂടി ജീവനൊടുക്കി (suicide). ആലപാടൻ ജോസ് (60) എന്നയാളാണ് ആത്മഹത്യ ചെയ്തത്. കൽപണിക്കാരനായിരുന്ന ജോസ് കരിവന്നൂർ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മകളുടെ വിവാഹാവശ്യത്തിനാണ് പണം കടമെടുത്തത്. കൊറോണയും ലോക്ഡൌണും അടക്കമുള്ള പ്രതിസന്ധി വന്നതോടെ തിരിച്ചടവ് മുടങ്ങി. ബാങ്കിൽ നിന്നും കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്ന ജോസിനെ ഇന്ന് പുലർച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കരുവന്നൂരിലേത് 104 കോടിയുടെ ക്രമക്കേടെന്ന് മന്ത്രി, സിപിഎം അറിവോടെയെന്ന് പ്രതിപക്ഷം, സഭയിൽ പ്രതിഷേധം
കരിവന്നൂർ ബാങ്കിൽ നിന്നും വായ്പ്പയെടുത്ത് പ്രതിസന്ധിയിലായി രണ്ടാമത്തെ ആളാണ് ഇത്തരത്തിൽ ജീവനൊടുക്കുന്നത്. നേരത്തെ ഇരിഞ്ഞാലക്കുട സ്വദേശി മുകുന്ദനും സമാനമായ രീതിയിൽ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതോടെ ജീവനൊടുക്കിയിരുന്നു.
ആര്യനാട് സഹകരണ ബാങ്ക് ക്രമക്കേട്; ബാങ്ക് മാനേജർ അറസ്റ്റിൽ
സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്കിൽ കോടികളുടെ വൻ വായ്പാ തട്ടിപ്പാണ് നടന്നത്. 100 ലധികം വ്യാജ വായ്പകളാണ് ഭരണസമിതിയുടെ വ്യക്തമായ പങ്കോട് കൂടി നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കേസിൽ 12 ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. എന്നാൽ കോടികൾ വായ്പ്പയെടുത്ത് മുങ്ങിയവർക്കെതിരെ ജപ്തിയടക്കമുള്ള നടപടികൾ സ്വീകരിക്കാതെ ബാങ്ക്, സാധാരണക്കാർക്ക് മാത്രം ജപ്തി നോട്ടീസ് അടക്കമുള്ള നടപടിയെടുക്കുകയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
കോഴിക്കോട് മാവൂർ സഹകരണ ബാങ്കിന്‍റെ ഭൂമി ഇടപാടിൽ വൻ ക്രമക്കേടെന്ന് കണ്ടെത്തൽ, നടപടി വേണമെന്ന് ശുപാർശ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ ഭരണസമിതി പ്രസിഡന്റിന്റെ ജാമ്യഹര്‍ജി തളളി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam