
പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിലെ സൈബർ പോര് രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ സനൽ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുകയാണ്. കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി എന്നാണ് സനലിൻ്റെ നിലപാട് എന്നാണ് വിമർശനം. ആറന്മുളയുടെ ചെമ്പട എന്ന അക്കൗണ്ടിലൂടെയാണ് വീണ ജോർജിനെ അനുകൂലിച്ചും സനൽ കുമാറിനെ വിമർശിച്ചും തുടർച്ചയായി പോസ്റ്റുകൾ വരുന്നത്.
വീണയെ ഒതുക്കി ആറന്മുള സീറ്റ് നേടാൻ സനൽ കുമാർ ശ്രമിക്കുന്നു എന്ന ചെമ്പടയുടെ പോസ്റ്റ് വിവാദമായിരുന്നു. സംഭവത്തില്‍ സനൽകുമാർ പൊലീസിൽ പരാതി നൽകി. ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് സനൽകുമാർ പരാതി നൽകിയത്. അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി വേണമെന്നാണ് ആവശ്യം. തിരുവല്ല ഡിവൈഎസ്പിക്ക് നൽകിയ പരാതി സൈബർ സെല്ലിന് കൈമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam