അപകടത്തിലായ കെട്ടിടം തൊട്ടില്ല, സ്കൂളിൽ കുട്ടികൾ ഉണ്ടാക്കിയ കുടിലുകൾ പൊളിച്ച് പഞ്ചായത്ത്, പൊട്ടിക്കരഞ്ഞ് കുട്ടികൾ

Published : Jul 26, 2025, 11:45 AM IST
buds school hut wayanad

Synopsis

അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കാതെയായിരുന്നു സിപിഎം ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്ത് ഹട്ടുകൾ പൊളിച്ച് നീക്കിയത്

മാനന്തവാടി: ബഡ്സ് സ്കൂളിൽ കുട്ടികൾ ഉണ്ടാക്കിയ ഹട്ടുകൾ പൊളിച്ച് കളഞ്ഞ് തിരുനെല്ലി പഞ്ചായത്തിൻ്റെ ക്രൂരത. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ ആണ് നിർമ്മിച്ച കുടിലുകളാണ് പഞ്ചായത്ത് പൊളിച്ചത്. സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കുട്ടികൾ. പലതവണ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ആരും കേട്ടില്ലെന്നും തങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഹട്ടുകളാണ് പൊളിച്ചു കളഞ്ഞതെന്ന് കുട്ടികൾ പ്രതികരിക്കുന്നത്. നേരത്തെ സ്കൂൾ കെട്ടിടത്തിന്റെ അപകടാവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പിന്നാലെ അടിയന്തരമായി കെട്ടിടം പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കാതെയായിരുന്നു സിപിഎം ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്ത് ഹട്ടുകൾ പൊളിച്ച് നീക്കിയത്. സ്കൂൾ കെട്ടിടത്തിന്റെ അപകടാവസ്ഥ പുറത്തുവന്നതിൻ്റെ പ്രതികാരത്തിനാണ് ഹട്ടുകൾ പൊളിച്ചു നീക്കിയതെന്നാണ് വ്യാപകമാവുന്ന ആക്ഷേപം. മണ്ണുകൊണ്ടുള്ള കുടിലുകൾക്ക് ഫിറ്റ്നെസ് തകരാറുകൾ കണ്ടെത്തിയിരുന്നില്ല.

പൊളിച്ച് കളയുന്നത് കണ്ട് കരഞ്ഞ് പോയിയെന്നാണ് മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പ്രതികരിക്കുന്നത്. ഒരാഴ്ച സമയം എടുത്തുണ്ടാക്കിയ ഹട്ടാണ് പഞ്ചായത്ത് പൊളിച്ചത്. ക്ലാസില്ലാത്ത സമയത്തായിരുന്നു പൊളിക്കൽ നടന്നത്. ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ഒരു മഡ് തെറാപ്പി എന്ന നിലയിൽ നിർമ്മിച്ചതാണ് പൊളിച്ച കുടിലുകൾ. ഇതിന്റെ നിർമ്മാണത്തിൽ കുട്ടികളുടെ മാതാപിതാക്കൾ അടക്കം പങ്കാളികളായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം