ആദിവാസി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സൂചന

Published : Jun 17, 2020, 02:31 PM ISTUpdated : Jun 17, 2020, 08:14 PM IST
ആദിവാസി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സൂചന

Synopsis

 ബസവൻകൊല്ലി കോളനിയിലെ ശിവകുമാറിനെ (24)  ഇന്നലെ വൈകിട്ട് മുതലാണ് വനത്തിനകത്ത് കാണാതായത്.

വയനാട്: പുൽപ്പള്ളി കല്ലുവയലിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബസവൻകൊല്ലി കോളനിയിലെ ശിവകുമാറാണ് കൊല്ലപ്പെട്ടത്. വനത്തിൽ വെച്ച് ഇന്നലെ  കാണാതായ ശിവകുമാറിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ ഉച്ചയോടെ കണ്ടെത്തുകയായിരുന്നു.

ചെതലയം റേഞ്ചിന് കീഴിലുള്ള കല്ലുവയൽ കതുവാ കുന്നിലാണ് കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. പുൽപ്പള്ളിയിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി നോക്കിയിരുന്ന ശിവകുമാർ വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു. രാത്രി വൈകിയും എത്താത്തതിനെ തുടർന്ന് നാട്ടുകാരും വനംവകുപ്പ് അധികൃതരും നടത്തിയ തിരച്ചിലിനൊടുവില്‍ വനത്തിൽ ചെരിപ്പും മുണ്ടും മൊബൈൽ ഫോണും ലഭിച്ചു.

ഇതിന്  സമീപത്ത് തന്നെ  മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. ശിവകുമാറിന്‍റെ കുടുംബത്തിന് ആശ്വാസ സഹായവും കുടുംബാംഗത്തിന് ജോലിയും ലഭ്യമാക്കുമെന്ന്  വനംമന്ത്രിയോട് അറിയിച്ചതായി ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്; ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു
വോട്ടെടുപ്പ് മാറ്റിവച്ച 3 വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; ബിജെപിക്ക് നിർണായകം