പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി, മലപ്പുറം സ്വദേശിക്ക് കുരുക്കായി എഫ്ബി പോസ്റ്റ്, കേസെടുത്ത് സൈബർ പൊലീസ്; കമന്‍റിട്ടവരും നിരീക്ഷണത്തിൽ

Published : Jul 12, 2026, 10:34 PM IST
pm modi

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയതിന് മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു. സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രകോപനപരമായ കമന്റുകൾ ഇട്ടവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു

മലപ്പുറം: പ്രധാനമന്ത്രിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്ന് ഇത് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു. പോസ്റ്റിന് താഴെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രകോപനപരമായ കമന്റുകൾ ഇട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രിയദർശിനി'യോട് മുട്ടി നടുവൊടിഞ്ഞു, റീത്തുവെച്ച് അവസാനത്തെ ഓട്ടവും പൂര്‍ത്തിയാക്കി; ചീനിക്കാസ് വാൽപ്പാറ സർവീസുകൾ നിർത്തി
'കുഞ്ഞിക്കൂനൻ' സിനിമയിലെ 'വിമൽകുമാറിനെ പോലെ, നാക്കിൽ നെഹ്‌റു, മനസിൽ സവർക്കർ, സതീശനെതിരെ പരിഹാസവുമായി എ എ റഹീം