കണ്ടല ബാങ്ക് ക്രമക്കേട് അന്വേഷണത്തിൽ മെല്ലെപ്പോക്ക്, ഡിവൈഎസ്പിയ്ക്കെതിരെ നടപടി നീക്കം, വിശദീകരണം നേടി 

Published : Oct 04, 2023, 07:50 AM ISTUpdated : Oct 04, 2023, 10:30 AM IST
കണ്ടല ബാങ്ക് ക്രമക്കേട് അന്വേഷണത്തിൽ മെല്ലെപ്പോക്ക്, ഡിവൈഎസ്പിയ്ക്കെതിരെ നടപടി നീക്കം, വിശദീകരണം നേടി 

Synopsis

നിക്ഷേപ തട്ടിപ്പിൽ ബാങ്ക് പ്രസിഡൻറ് ഭാസുരംഗനെതിരെ 66 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.  

തിരുവനന്തപുരം : കണ്ടല ബാങ്കിലെ ക്രമക്കേട് അന്വേഷണത്തിൽ മെല്ലെപ്പോക്കിൽ കാട്ടാക്കട ഡിവൈഎസ്പിയ്ക്കെതിരെ നടപടിക്ക് നീക്കം. കാട്ടാക്കട ഡിവൈഎസ്പി ഷിബുവിനോട് റൂറൽ എസ്പി വിശദീകരണം ചോദിച്ചു. നിക്ഷേപ തട്ടിപ്പിൽ ബാങ്ക് പ്രസിഡൻറ് ഭാസുരംഗനെതിരെ 66 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.  

വൻ ക്രമക്കേടാണ് കണ്ടലയിൽ നടന്നത്. ഒന്നരവർഷമായി നിക്ഷേപിച്ച പണം തിരികെ കിട്ടാൻ രോഗികളുള്‍പ്പെടെ നിക്ഷേപകർ ബാങ്കിൽ  കയറിയിറങ്ങുകയാണ്. ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് നിക്ഷേപകർ പൊലീസിനെ സമീപിച്ചു. മാറന്നല്ലൂർ പൊലീസ് ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ 66 കേസെടുത്തെങ്കിലും ഇതുവരെ മറ്റൊരു നടപടിയുമുണ്ടായിട്ടില്ല. 

ചോര നീരാക്കി 94 ലക്ഷം നിക്ഷേപിച്ചു, ഒരുരൂപ തിരികെ ലഭിച്ചില്ല; സഹകരണ ബാങ്കിന് മുന്നില്‍ വയോധികന്‍റെ കിടപ്പുസമരം

പൊലീസ് നടപടി വൈകിപ്പിക്കുമ്പോള്‍ മുഖ്യപ്രതി ഭാസുരാംഗൻ മുൻകൂർ ജാമ്യമെടുക്കുന്നു. പൊലീസിന്റെ കളളക്കളി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് റൂറൽ എസ്പി ഡി.ശിൽപ്പ കാട്ടാക്കട ഡിവൈഎസ്പി ഷിബുവിനോട് വിശദീകരണം തേടിയത്. അഞ്ച് ല‍ക്ഷത്തിന് മുകളിലുള്ള ക്രമക്കേടുകള്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ സർക്കുലർ. ഇതും നടപ്പിലായില്ല. കണ്ടല ക്രമക്കേട് പരിശോധിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ പ്രത്യേകമായി റൂറൽ എസ്പി നിയമിച്ചു. കാട്ടാക്കട ഡിവൈഎസ്പി ഓഫീസിൽ തന്നെ പ്രത്യേക ഓഫീസായി ഓരോ ഫയലും പ്രത്യേക സംഘം പരിശോധിക്കും. ഭാസുകാരംഗനുള്‍പ്പെടെ ഭരണസമിതി അംഗങ്ങള നഷ്ടമായ പണം തിരിച്ചു പിടിക്കാൻ സഹകരണ വകുപ്പിൻെറ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. അതിൻറെ തുടർനടപടികളും വൈകുകയാണ്.

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; സിപിഐ നേതാവ് ഭാസുരാം​ഗനെ ചോദ്യം ചെയ്യാതെ പൊലീസ്

 

 

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ