തിരയിൽപ്പെട്ട് കടലിൽ കാണാതായി, ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Published : Aug 17, 2026, 06:07 PM IST
delhi native youth swept away by waves at thrissur beach found dead

Synopsis

തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തിരുപ്പൂരിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശി അമീർ (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വാടാനപ്പള്ളി ഭാഗത്ത്, കടലിൽ ഒഴുകിനടക്കുന്ന നിലയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തൊഴിലാളികൾ ചേർന്ന് കരക്കടുപ്പിച്ച മൃതദേഹം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് അമീറിനെ കടലിൽ കാണാതായത്. തിരുപ്പൂരിലെ ജോലി സ്ഥലത്ത് നിന്നും സുഹൃത്തുക്കളുമായി തമ്പാൻ കടവ് ബീച്ചിലെത്തിയ അമീർ കടലിൽ കുളിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടിമാലി മണ്ണിടിച്ചിൽ ദുരന്തം: ബാധിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ
കർഷക ദിനത്തിലും കണ്ണീർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ കർഷകരുടെ പ്രതിഷേധം