കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കരുത്, പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശവുമായി ഡിജിപി

Published : Oct 31, 2025, 03:17 PM IST
kerala police

Synopsis

പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ ​മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡിജിപിയുടെ നിർദേശം. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവും സർക്കുലറിൽ പറയുന്നു. 

തിരുവനന്തപുരം: പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡിജിപി. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവും സർക്കുലറിൽ പറയുന്നു. സർക്കുലർ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം. ബുധനാഴ്ചയാണ് ഡിജിപി സർക്കുലർ പുറത്തിറക്കിയത്. മുൻപും പൊലീസ് ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിമാർ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്.

സമീപകാലത്ത് ഒരു കേസ് പരി​ഗണിച്ചപ്പോൾ, പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയിൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞ കാര്യവും അത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി വിലയിരുത്തുകയുണ്ടായി. കുറ്റാരോപിതൻ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ല. അതുകൊണ്ടുതന്നെ അന്വേഷണ ഘട്ടത്തിൽ ഉ​ദ്യോ​ഗസ്ഥർ കേസിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് തുടർ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി കേസന്വേഷണ വിവരങ്ങൾ ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കുന്നത് വിലക്കിക്കൊണ്ട് സർക്കുലർ പുറപ്പെടുവിച്ചത്. എസ്എച്ച്ഓ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോ​ഗസ്ഥർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു
നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി