സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഡിജിപിയുടെ നിർദേശം; 'പൊലീസുകാർ പിരിക്കുന്ന പണത്തിൽ സുതാര്യത വേണം'

Published : Feb 24, 2026, 08:20 AM IST
Kerala Police

Synopsis

പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി പുതിയ സർക്കുലർ പുറത്തിറക്കി. പെറ്റി കേസുകളിൽ നിന്ന് ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിൽ കർശന ജാഗ്രത പുലർത്തണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുതാര്യത വേണമെന്ന് ഡിജിപിയുടെ സക്കുലർ. പെറ്റി കേസുകളിൽ പിരിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത വേണമെന്നാണ് നിർദേശം. എഎസ്ഐ, റൈറ്റർ എന്നിവരെ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവോടെ നിയമിക്കണം. കിട്ടാനുള്ള പണം സംബന്ധിച്ച് സ്റ്റേഷൻ മേധാവി നേരിട്ട് പരിശോധിക്കണം. പണം ബാങ്കിലടക്കുന്നതിന് മുമ്പും പരിശോധിക്കണമെന്നും ഡിജിപിയുടെ സർക്കുലറിലുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമല്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺ ഫിറ്റെന്ന് റിപ്പോർട്ട്; കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിന് പ്രായോ​ഗിക തടസ്സമെന്ന് വാദം
വമ്പൻ നീക്കവുമായി ബിജെപി, കേരളത്തിൽ കേന്ദ്ര മന്ത്രിയെ മത്സരിപ്പിക്കാൻ തീരുമാനം; കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർത്ഥിയാകും