പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണ; യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ ധര്‍മ്മജന്‍

By Web TeamFirst Published Feb 20, 2021, 3:20 PM IST
Highlights

ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.  
 

തിരുവനന്തപുരം: പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തലില്‍ നടന്‍ ധര്‍മ്മജന്‍. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ധര്‍മ്മജന്‍ നടത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.  

പിഎസ്സി റാങ്ക് ഹോൾഡേഴ്സ് സമരം ഒത്തുതീർപ്പാക്കാനുള്ള ഉദ്യോ​ഗസ്ഥതല ചർച്ച വൈകിട്ട് 4.30ന് നടക്കും. എൽജിഎസ്, സിപിഒ ഉദ്യോഗാർഥികളുമായാണ് ചർച്ച നടക്കുക. ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവർ സമരക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കും. എൽജിഎസ്, സിപിഒ വിഭാ​ഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. 
സർക്കാരിന്‍റെ ഭാ​ഗത്തുനിന്ന് മന്ത്രിമാരോ ഉദ്യോ​ഗസ്ഥരോ ആരെങ്കിലും ചർച്ച നടത്തിയാൽ മതിയെന്നായിരുന്നു സമരക്കാരുടെ നിലപാട്. അതുകൊണ്ട് തന്നെ ഉദ്യോ​ഗസ്ഥതല ചർച്ച എന്ന തീരുമാനത്തോട് അവർ സംതൃപ്തരാണ്. ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുമെന്ന് സമരക്കാർ പറഞ്ഞു. സെക്രട്ടേറിയറ്റിൽ വച്ചാണ് ചർച്ച. 26 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനപ്പെട്ടൊരു ചർച്ച നടക്കുന്നത്. 

click me!