
തിരുവനന്തപുരം:പിണറായിക്കും റിയാസിനും എതിരായ കേസുകളിൽ രണ്ട് പ്രത്യേക ഇ സിഐആർ ഇടാനുള്ള നീക്കവുമായി ഇഡി. വിജിലൻസ് എഫ്ഐആർ ഉന്നത തല സമിതിയുടെ പരിശോധനയ്ക്ക് അയച്ചു. വേഗത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. റിയാസ് നെതിരായ ഹവാല ഇടപാടുകളിൽ പ്രത്യേകം അന്വേഷണം നടത്തും. മാസപ്പടി കേസിൽ എഫ്ഐആർ ഇടണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി ഉൾപ്പെടെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന് ആണ് ഹർജിയിലെ പ്രധാന വാദം. അപ്പീൽ നിലനിൽക്കില്ലെന്നും കേസെടുത്തു കഴിഞ്ഞെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. മാസപ്പടി, ഹവാല കേസുകൾ വെവ്വേറെ അന്വേഷിക്കാൻ ആണ് വിജിലൻസ് തീരുമാനം.രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam