പാലക്കാട്ട് എസ്എഫ്ഐ മാർച്ചിനിടെ മദ്യപിച്ചെത്തി മർദിച്ചെന്ന് പരാതി; മദ്യപിച്ചതായി തെളിഞ്ഞതോടെ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

Published : Oct 13, 2026, 07:47 AM IST
palakkad police officer shafad sfi march

Synopsis

പൊലീസുകാരൻ മദ്യപിച്ചാണ് എത്തിയതെന്ന പരാതിയെത്തുടർന്ന് ഷഫാദിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടർന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി ഷഫാദിനെതിരേ നടപടി സ്വീകരിച്ചത്.

പാലക്കാട്: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. കഴിഞ്ഞദിവസം പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ മദ്യപിച്ചെത്തിയ സിപിഒ ഷഫാദിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. മദ്യപിച്ചെത്തിയ ഷഫാദ്, എസ്എഫ്ഐ പ്രവർത്തകരെ ഇടിവള ഉപയോ​ഗിച്ച് ആക്രമിച്ചെന്നും പരാതി ഉയർന്നിരുന്നു.

പൊലീസുകാരൻ മദ്യപിച്ചാണ് എത്തിയതെന്ന പരാതിയെത്തുടർന്ന് ഷഫാദിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടർന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി ഷഫാദിനെതിരേ നടപടി സ്വീകരിച്ചത്. പാലക്കാട് എആർ ക്യാമ്പിലെ സിപിഒയാണ് ഷഫാദ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു; മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ കൂടിയത് 14 രൂപ
കർഷകരിൽ നിന്ന് നെല്ല് നേരിട്ട് സംഭരിക്കാനുള്ള കേന്ദ്ര ഏജൻസിയുടെ പദ്ധതി അനിശ്ചിതത്വത്തിൽ; സമ്മതപത്രം വാങ്ങിയെങ്കിലും തുടർ നടപടിയില്ല, സംസ്ഥാന പിന്തുണയില്ലാതെ പദ്ധതി നടപ്പാവില്ലെന്ന് ബിജെപി