സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്; പന്തൽ നിർമ്മാണത്തിൽ അപാകതകളെന്ന് എഫ്ഐആർ

Published : Oct 13, 2026, 07:58 AM IST
Thrissur School Sports Meet Accident

Synopsis

സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്. പന്തൽ നിർമ്മാണത്തിൽ അപാകതകള്‍ ഉണ്ടെന്നും ഷീറ്റുകൾ ഞെട്ടും ബോൾട്ടും ഉപയോഗിച്ച് ഉറപ്പിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു

തൃശ്ശൂര്‍: തൃശ്ശൂരിൽ സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്. അക്വാട്ടിക് കോംപ്ലക്സിൽ താൽക്കാലിക പന്തൽ നിർമ്മിച്ചതിൽ വീഴ്ച എന്നാണ് എഫ്ഐആർ. പന്തൽ നിർമ്മാണത്തിൽ അപാകതകള്‍ ഉണ്ടെന്നും ഷീറ്റുകൾ ഞെട്ടും ബോൾട്ടും ഉപയോഗിച്ച് ഉറപ്പിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.

സംസ്ഥാന സ്കൂൾ ഗെയിംസിനിടെ അക്വാട്ടിക് കോംപ്ലക്സിലെ നീന്തൽക്കുളത്തിന്റെ താൽക്കാലിക മേൽക്കൂര തകർന്നുവീണ് പത്തോളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് പരിക്കേറ്റത്. ശക്തമായ മഴയിലും കാറ്റിലും ഗാലറിയുടെ താൽക്കാലിക ഷീറ്റുകൾ പറന്നുപോവുകയും തകർന്നു വീഴുകയുമായിരുന്നു. പരിക്കേറ്റവരിൽ നാല് കുട്ടികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തിൽ വിചിത്ര ന്യായീകരണവുമായി തൃശ്ശൂർ ഡിഡിഇയുടെ റിപ്പോർട്ട്

സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ തൃശ്ശൂർ ഡിഡിഇയുടെ റിപ്പോർട്ടിൽ വിചിത്ര ന്യായീകരണം. സംഘാടനത്തിലെ വീഴ്ച മറച്ചുവയ്ക്കുന്ന റിപ്പോർട്ടിൽ പഴി കാറ്റിനും മഴയ്ക്കും ആണ്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടകാരണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ന്യായീകരണം. ഗെയിംസിനിടെ ഉണ്ടായ അപകടത്തിൽ കായിക വകുപ്പിന് ഉത്തരവാദിത്വമില്ല എന്ന മന്ത്രി ഒജെ. ജനീഷിന്റെ നിലപാട് ഏറെ ചർച്ച ആയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ട് എസ്എഫ്ഐ മാർച്ചിനിടെ മദ്യപിച്ചെത്തി മർദിച്ചെന്ന് പരാതി; മദ്യപിച്ചതായി തെളിഞ്ഞതോടെ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു; മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ കൂടിയത് 14 രൂപ