
തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയനുസരിച്ച് , യുജിസി ചട്ടപ്രകാരമല്ലാതെ നിയമിച്ച വിസിമാരെ പുറത്താക്കാനുള്ള നീക്കവുമായി ഗവര്‍ണര്‍ മുന്നോട്ട്. 8 വിസിമാരുടെ രാജി ആവശ്യപ്പെട്ടുള്ള നോട്ടീസ് നടപടിക്രമം പാലിച്ചല്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പഴുതടച്ചുള്ള നടപടിയുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത്.ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ ഇന്ന് നോട്ടീസ്' അയച്ചു.സുപ്രീം .കോടതി വിധിപ്രകാരം തുടരാനാകില്ല.നവംബർ നാലിനുള്ളിൽ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. വിസിമാരെ നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നാണ് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചത്.
'വിസിമാര്‍ തല്‍ക്കാലം രാജിവെക്കേണ്ട,ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരെ തുടരാം' ഹൈക്കോടതി
വി സി മാരെ പുറത്താക്കാനുള്ള ചാൻസിലറുടെ നീക്കത്തിൽ പ്രതിഷേധിച്ച് കാലടി സംസ്കൃത സർവകലാശാലയിൽ വിവിധ ഇടത് സംഘടനകളുടെ പ്രതിഷേധം. എസ് എഫ് ഐ എംപ്ലോയിസ് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം . ക്യാമ്പസിനകത്തു പ്രവർത്തകർ മാർച്ച് നടത്തി. കവാടത്തിനു മുന്നിൽ ആരിഫ് മുഹമ്മദ്‌ഖാന്റെ കോലം കത്തിച്ചു. ചാൻസിലർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടന്നും അത് സർവകലാശാലയിൽ നടപ്പാക്കാൻ സമ്മതിക്കില്ലന്നും പ്രവർത്തകർ വ്യക്തമാക്കി. വി സിമാർ അല്ല ഗവര്‍ണറാണ് രാജി വെക്കേണ്ടത് എന്നും പ്രവർത്തകർ പറഞ്ഞു
സുപ്രീംകോടതി വിധി വ്യക്തം, ആർക്കും ഇളവില്ലെന്ന് ഗവർണർ ; വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ്
ഗവർണ്ണറുടെ നടപടിയെച്ചൊല്ലി കോൺഗ്രസിലും യുഡിഎഫിലും ഭിന്നത കൂടുതൽ രൂക്ഷമായി .ഗവർണ്ണറെ പിന്തുണക്കില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി., ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കോണഗ്രസിന്‍റെ ദേശീയനയമെന്ന് വ്യക്തമാക്കിയാണ് കെ മുരളീധരൻ സതീശനെയും സുധാകരനെയും തള്ളിപ്പറഞ്ഞത്. ലീഗാകട്ടെ സിപിഎമ്മുമായി കുറെക്കുടി അടുക്കാനുള്ള സാാഹചര്യമാക്കി ഗവർണ്ണർ സർക്കാർ പോരിനെ മാറ്റുകയുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam