Asianet News MalayalamAsianet News Malayalam

സുപ്രീംകോടതി വിധി വ്യക്തം, ആർക്കും ഇളവില്ലെന്ന് ഗവർണർ ; വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

governors show cause notice to vice chancellors of kerala universities
Author
First Published Oct 24, 2022, 4:23 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

'ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. വിസിയെന്ന നിലയിൽ അവർ നന്നായി പ്രവർത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്നം. ചാൻസലർ എന്ന നിലയ്ക്ക് കോടതി വിധി ഉയർത്തിപ്പിടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.  കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആർക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു.

governors show cause notice to vice chancellors of kerala universities

 'മാധ്യമങ്ങളോടെന്നും ആദരം, 'കടക്ക് പുറത്തെന്ന്' പറഞ്ഞത് ഞാനല്ല', മാധ്യമ വിമർശനത്തിൽ ഗവർണറുടെ വിശദീകരണം

ഒരു വിസിയെയും താൻ പുറത്താക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു. നിയമവിരുദ്ധമായി നിയമം നടത്തിയവർക്ക് പുറത്തേക്കുള്ള വഴി മാന്യമായ കാണിച്ചു കൊടുക്കുകയാണ് ചെയ്തതെന്നാണ് ഗവർണറുടെ വിശദീകരണം. ഇടത് മുന്നണിയാണ് വിസിമാരോട് രാജിവെക്കേണ്ടെന്ന് നിർദ്ദേശം നൽകിയത്. വിസിമാരോട് അനുകമ്പയുണ്ട്. പക്ഷേ കോടതി വിധി നടക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടത്. ഇപ്പോഴുള്ള വിസിമാർക്കും വിസി സ്ഥാനത്തേക്ക് ഇനിയും അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കിൽ അവരെയും പരിഗണിക്കും. വിസി സ്ഥാനത്തേക്ക് അവർക്കും അങ്ങനെ വീണ്ടും വരാം. നോട്ടീസ് നൽകിയിട്ടും രാജി വെക്കാത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗവർണർ, നവംബർ 3 വരെ സമയം നൽകിയതായും അറിയിച്ചു.

കണ്ണൂർ വിസിയുടെ പുനർ നിയമന കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും ഗവർണർ വിശദീകരിച്ചു. സർക്കാർ സമർദം ചെലുത്തിയതോടെയാണ് വീണ്ടും നിയമനം നൽകേണ്ടി വന്നത്'. പുനർ നിയമനത്തിൽ വിദഗ്ധരോട് താൻ അലോചിക്കണമയിരുന്നുവെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വിസി നിയമത്തിന് അനുകൂലമായി അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തെ ആയുധമാക്കിയ ഗവർണർ, തന്നെ തെറ്റി ധരിപ്പിച്ചുവെന്ന് തുറന്നടിച്ചു.

കാലടി വിസി നിയമനത്തിൽ ഒറ്റ പേര് മാത്രം നൽകിയതിനെ താൻ എതിർത്തിരുന്നുവെന്നും ഗവർണർ വിശദീകരിച്ചു. എം ജി, കാലടി വിസിമാർ അക്കാദമിക് പാണ്ഡിത്യമുള്ളവരാണ്. പക്ഷേ നിയമം അനുസരിക്കാതിരിക്കാൻ കഴിയില്ല. കേരള യൂണിവേഴ്സിറ്റിക്ക് നാല് മാസം മുമ്പ് തന്നെ കത്ത് അയച്ചിരുന്നു. എന്നാൽ അന്ന് അത് തടഞ്ഞു. ഗവർണറെന്ന നിലയിൽ തന്റെ നോമിനിയായി സർക്കാരിന് താൽപര്യമുള്ളയാളെ നിർദേശിക്കാൻ ധനമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ എഴുതി നൽകാൻ തയ്യാറായില്ല.സർക്കാർ എല്ലാം ദുരൂഹമായി ചെയ്യാനാണ് ശ്രമിച്ചത്. അനധികൃത നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നടക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്  അഭിമുഖ യോഗ്യത പോലുമില്ലെന്ന് ഗവർണർ തുറന്നടിച്ചു.  

തനിക്കെതിരായ എൽഡിഎഫ് സമരത്തെ ഗവർണർ സ്വാഗതം ചെയ്തു. വേണമെങ്കിൽ സമരക്കാർക്ക് ചായ  കൊടുക്കാമെന്നാണ്  ഗവർണർ പരിഹസിച്ചത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios