ഉത്തര മലബാറിന്റെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ പ്രദർശനം  കണ്ണൂരിൽ

Published : May 21, 2024, 05:53 PM IST
ഉത്തര മലബാറിന്റെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ പ്രദർശനം  കണ്ണൂരിൽ

Synopsis

2024 മെയ്‌ 25,26 തിയതികളിലെ ദിവസങ്ങളില്‍ കണ്ണൂർ നയനാർ അക്കാദമി ഹാളിൽ വെച്ചാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 6 മണി വരെ നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്പോട്ട് രെജിസ്ട്രേഷൻ വഴിയുമാണ് പ്രവേശനം.

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്കവർ ഗ്ലോബൽ എഡ്യൂക്കേഷൻ സ്റ്റഡി എബ്രോഡ് എക്സ്പോ മെയ്‌ 25,26 ന് കണ്ണൂരിൽ നടക്കുന്നു. പങ്കെടുക്കുന്ന ഇരുപതിന് മുകളിലുള്ള ഏജൻസികളിലൂടെ അമ്പതിലധികം രാജ്യങ്ങളുടെ ആയിരത്തിലധികം യൂണിവേഴ്സിറ്റികളുടെ കോഴ്‌സുകളെ കുറിച്ച് അറിയുവാനുള്ള  സംവിധാനം ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്സ്പോയിൽ ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ വിദേശ പഠനത്തെ പറ്റിയുള്ള എല്ലാ സംശയങ്ങളും, പല കോഴ്സുകളെയും സംബന്ധിക്കുന്ന വിശദ വിവരങ്ങളും, അവയുടെ സാധ്യതകളൂം നേരിട്ട് തന്നെ വിദ്യാർത്ഥികൾക്ക് ചോദിച്ചു മനസിലാക്കാൻ സാധിക്കും. UK, കാനഡ, ഫ്രാൻസ്, ജർമ്മനി പോലുള്ള രാജ്യങ്ങളിലെ മാറിയ നിയമ സാഹചര്യങ്ങളുടെ  വ്യക്തത മനസിലാക്കി അഡ്മിഷൻ സംവിധാനം കൂടുതൽ വേഗത്തിലും കൃത്യതയോടും നടപ്പിലാക്കാൻ കഴിവുള്ള കേരളത്തിലെ മികച്ച സ്റ്റഡി എബ്രോഡ് ഏജൻസികൾ ഇത്തവണ എക്സ്പോയിൽ പങ്കെടുക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. മെഡിക്കൽ, നഴ്സിംഗ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസികളുടെ സ്റ്റാളുകൾ ഉറപ്പാക്കിയിട്ടുണ്ട് കണ്ണൂരിൽ.

എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് അഡ്മിഷൻ ലഭിക്കുന്ന രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ്  സൗജന്യമായി ലഭിക്കും.വിദേശത്ത് പഠിക്കാന്‍ അഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.  വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക്  എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്നീ രണ്ട് കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണം. പക്ഷേ, ഈ രണ്ടു തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമല്ല. വിദേശപഠനം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ ആധികാരികമായ വിവരങ്ങള്‍ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുമാകണം. ഇത് എളുപ്പമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്‌കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ എക്‌സ്‌പൊ.

2024 മെയ്‌ 25,26 തിയതികളിലെ ദിവസങ്ങളില്‍ കണ്ണൂർ നയനാർ അക്കാദമി ഹാളിൽ വെച്ചാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 6 മണി വരെ നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്പോട്ട് രെജിസ്ട്രേഷൻ വഴിയുമാണ് പ്രവേശനം. വിദേശ  പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഈ എക്‌സ്‌പൊ ഉത്തരം നല്‍കും. സുരക്ഷിതമായി വിദേശരാജ്യങ്ങളിലേക്ക് എത്തുന്നതിനുളള വഴികാട്ടിയുമാകും. അമ്പതോളം രാജ്യങ്ങളിലെ കോഴ്‌സുകളില്‍ നിന്ന് ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കാനുമാകും. ആയിരത്തിലധികം വിദേശ സര്‍വകലാശാലകളിലെ പ്രോഗ്രാമുകളെക്കുറിച്ച് അറിയാനും എക്‌സ്‌പൊ അവസരമൊരുക്കുന്നു.
പ്രധാനപ്പെട്ട വിദേശ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം.

കൂടാതെ വിദ്യാഭ്യാസ വായ്പ,ഐഇഎല്‍ടിഎസ് (IELTS) പരിശീലനം എന്നിവയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയില്‍ ലഭ്യമാണ്.

വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അറിവ് തരുന്ന എക്‌സ്‌പൊയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ലെവറേജ് എഡ്യൂ ( Leverage Edu) ആണ്.ഫെയർ ഫ്യൂചർ ( Fair Future) പ്രസന്റിങ്ങ് സ്‌പോണ്‍സര്‍ ആണ്. ഹാർവെസ്റ്റ്  എബ്രോഡ് സ്റ്റഡീസ് ( Harvest  Abroad Studies Pvt Ltd),സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ( Santamonica Study Abroad ), മാറ്റ്ഗ്ലോബർ സ്റ്റഡി എബ്രോഡ് ( Matglober Study Abroad) എന്നിവര്‍ പവേർഡ് ബൈ സ്പോൺസർമാരും യൂണിമണി (Unimoni) ട്രാവൽ & ഫോറെക്സ് പാർട്ണറും എഡ്റൂട്സ് ഇന്റർനാഷണൽ ( Edroots International ), ചവറ ഇന്റർനാഷണൽ (Chavara International ),അക്ബർ സ്റ്റഡി എബ്രോഡ് ( Akbar Study Abroad ), സീക്കോ ഇന്റർനാഷണൽ ( Ceeco International ), ലിയോബിസ് ഇന്റർനാഷണൽ ( Leobis International )എന്നിവർ (എക്‌സ്‌പൊയുടെ ഭാഗമാകും.

 

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം