സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ കോൺഗ്രസിന്‍റെ പ്രതീക്ഷകളെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് പോൾ ഫലം അറിയാം

Published : Mar 14, 2026, 07:46 PM IST
congress flex poster war

Synopsis

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലെ സ്ഥാനാർഥി നിർണയ തർക്കങ്ങൾ രൂക്ഷമാവുകയാണ്, പ്രത്യേകിച്ച് കെ സുധാകരന്റെ നിലപാടിനെ ചൊല്ലി. ഈ തർക്കങ്ങൾ പാർട്ടിയുടെ വിജയപ്രതീക്ഷകളെ ബാധിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പോളിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഓരോ ദിവസവും കൂടി വരിയാണ്. കോണ്‍ഗ്രസിനെ ഏറ്റവുമധികം വലിച്ചിരിക്കുന്നത് മുതിര്‍ന്ന നേതാവും എംപിയുമായ കെ സുധാകരന്‍റെ നിലപാടാണ്. കണ്ണൂരിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച സുധാകരനെ പാര്‍ട്ടി തിരുത്തിയിരുന്നു. പിന്നാലെ എംപിമാര്‍ മത്സരിക്കേണ്ട എന്ന നിലപാട് എഐസിസി നേതൃത്വം കടുപ്പിച്ചതോടെ സുധാകരൻ ഇടഞ്ഞ് നിൽക്കുകയാണ്. അടൂരിലും ചടയമംഗലത്തും തിരുവനന്തപുരത്തുമെല്ലാം ഇത്തരത്തിൽ കോണ്‍ഗ്രസിനുള്ളിൽ പ്രശ്നങ്ങൾ തലപൊക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് 'യൂ ട്യൂബ് പോളി'ലെ ഇന്നത്തെ ചോദ്യവും അതുമായി ബന്ധപ്പെട്ടതായിരുന്നു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ കോൺഗ്രസിന്‍റെ പ്രതീക്ഷകളെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. 29,000ത്തിലേറെ വോട്ടുകളാണ് പോളിൽ വന്നത്. ഇതിൽ 54 ശതമാനം പേരും സ്ഥാനാര്‍ത്ഥി നിർണയത്തിലെ തർക്കങ്ങൾ കോൺഗ്രസിന്‍റെ പ്രതീക്ഷകളെ ബാധിക്കും എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍, 30 ശതമാനം പേര് ഇത്തരം തർക്കങ്ങൾ പാർട്ടിയുടെ പ്രതീക്ഷകളെ ബാധിക്കില്ലെന്ന് അഭിപ്രായം വ്യക്തമാക്കി. 17 ശതമാനം പേർക്ക് ഈ വിഷയത്തിൽ ഒരു അഭിപ്രായവും ഇല്ലെന്നാണ് രേഖപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നാണം ഉണ്ടോടാ സുധാകരാ...', ജന്മനാട്ടിൽ സുധാകരന്‍റെ വീടിന് മുന്നിലൂടെ സിപിഎം ബഹുജന മാർച്ച്; പൊതുസമ്മേളനത്തിൽ രൂക്ഷ വിമർശനം അഴിച്ചുവിട്ട് നേതാക്കൾ
നിർണായക നീക്കവുമായി കേരള സ‍ർക്കാർ, വാർ റൂം പ്രവർത്തനം ആരംഭിച്ചു; എൽപിജി സ്റ്റോക് കൃത്യമായി മോണിറ്റർ ചെയ്യാൻ സംവിധാനം