
തിരുവനന്തപുരം: കടൽപ്പാലത്തിന് തൊട്ടുള്ള സിമന്റ് ഗോഡൗണിന് പുറത്ത് കനക്കെ മഴപെയ്യുകയാണ്. തിര ഇങ്ങെത്തിയെന്ന് തോന്നും വിധം കടലിരമ്പുന്നത് കേൾക്കാം. 21 ദിവസം മാത്രം പ്രായമുള്ള പൊടിക്കുഞ്ഞിനെ മഴത്തണുപ്പിൽ മാറേടടക്കി പ്രിൻസിയിരിക്കുന്നുണ്ട്. ക്യാമറ തിരഞ്ഞ് ചെല്ലുമ്പോൾ ഈച്ചകൾ പൊതിഞ്ഞു മൂടിയ പുതപ്പിന് താഴെ ഏദൻ നല്ല ഉറക്കത്തിലാണ്. ജനിച്ചതും, ഒരു വയസുകാരൻ വളരുന്നതും ദുരിതാശ്വാസ ക്യാമ്പിൽ. ക്യാമറ കണ്ട് ചിരിച്ചെത്തിയ കുഞ്ഞു ജോഫറിന് കുറച്ച് ദിവസമായി തീരെ വയ്യ. ഇഴഞ്ഞും നീന്തിയും എടുത്ത് നടന്നും കരഞ്ഞുമെല്ലാം പല പരുവത്തിൽ പിന്നെയുമുണ്ട് കുട്ടികൾ. 21 ദിവസക്കാരി മുതൽ 18 വയസ്സിന് താഴെ വരെ 27 പേര്‍.
സംസ്ഥാനത്തെ ശിശു സംരക്ഷണത്തിന് സാമൂഹ്യക്ഷേമ വകുപ്പും സര്‍ക്കാരും പലവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അതൊന്നും ആശ്വാസമാകാത്ത ഒരു കൂട്ടം കുട്ടികളുടെ നേർ കാഴ്ചയാണിത്. തിരുവനന്തപുരത്ത് വലിയതുറയിൽ നിന്നുള്ള ദുരിതക്കാഴ്ച. അസുഖകരമായ ചുറ്റുപാടിൽ നിന്ന് അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനുമെല്ലാം നിര്‍ദ്ദേശിച്ച് നാളേറെ കഴിഞ്ഞിട്ടും ഇതുവരെ ഒന്നും നടന്നിട്ടില്ല.
തുറമുഖ വകുപ്പിന്റെ ഗോഡൗണിൽ കഴിഞ്ഞ അഞ്ചര വര്‍ഷമായി ഈ ക്യാമ്പുണ്ട്. പരാതികൾക്കൊന്നും പുതുമയില്ലെങ്കിലും, കേട്ടു തഴമ്പിച്ച വാക്കുകൾക്ക് ചെവികൊടുക്കാമെങ്കിലും. പക്ഷെ ഇവിടെ കിടന്നിവര്‍ നരകിക്കണമെന്ന് അധികൃതർക്ക് എന്തിനാണ് വാശിയെന്ന ചോദ്യം ബാക്കിയാകുന്നു.
Read more: വിശാഖപട്ടണത്ത് വീണ്ടും വാതക ചോർച്ച; വസ്ത്രനിർമ്മാണശാലയിലെ അമ്പതോളം ജീവനക്കാർ ആശുപത്രിയിൽ
ആലപ്പുഴ: കടൽക്ഷോഭത്തിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി അഴീക്കൽ ഹാർബറിൽ എത്തിച്ചു. അഴീക്കൽ ഹാർബറിൽ നിന്ന് തമിഴ്‌നാട്ടുകാരായ മൂന്ന് പേർ ഉൾപ്പെടെ പത്തു മത്സ്യത്തൊഴിലാളികളുമായി കഴിഞ്ഞ ദിവസം പുറപ്പെട്ട കൊല്ലം ക്ലാപ്പന വടക്കേത്തോപ്പിൽ ഭദ്രൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് തിരയിൽ പെട്ടത്. തിങ്കളാഴ്ച്ച രാത്രി സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇവരെ രക്ഷപെടുത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കോസ്റ്റ് ഗാർഡിൻ്റെ സഹായം തേടി.
പുലർച്ചയോടെ കോസ്റ്റ് ഗാർഡ് സംഘം ബോട്ടിനു സമീപമെത്തി. ബോട്ട് ഇല്ലാതെ കരയിലേക്ക് മടങ്ങാൻ തൊഴിലാളികൾ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ബോട്ട് കടലിൽ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം കരയിലേക്ക് അടുപ്പിക്കുന്നതിന് മറൈൻ എൻഫോഴ്സ്മെന്റിൻ്റെ സഹായം തേടുകയായിരുന്നു. ഇന്ന് രാവിലെ പുറപ്പെട്ട മറൈൻ എൻഫോഴ്സ്മെന്റ് സംഘം ഉച്ചകഴിഞ്ഞ് മൂന്നിന് ബോട്ട് അഴീക്കൽ ഹാർബറിൽ എത്തിച്ചതായും തൊഴിലാളികൾ സുരക്ഷിതരാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Read more: കണ്ടെത്തിയത് 50,000 പാക്കറ്റ് ഹാന്‍സ്; തീരദേശത്തെ ഹാൻസ് രാജാവ് കുടുങ്ങി, പിടിച്ചെടുത്തത് 20 ചാക്ക്
പി. റഹീനയെ (27) അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ടിബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ശശികുമാർ, മാനുവൽ ജിംസൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.എൻ. ശ്രീജ മോൾ, കെ.കെ. ബാലചന്ദ്രൻ എന്നിവർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.