Asianet News MalayalamAsianet News Malayalam

കണ്ടെത്തിയത് 50,000 പാക്കറ്റ് ഹാന്‍സ്; തീരദേശത്തെ ഹാൻസ് രാജാവ് കുടുങ്ങി, പിടിച്ചെടുത്തത് 20 ചാക്ക്

ജലീലിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നുമാണ് 20 ചാക്കുകളിലായി സൂക്ഷിച്ച അമ്പതിനായിരത്തോളം പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്. അഞ്ച് മാസം മുൻപാണ് ജലീൽ ഈ വീട് വിലയ്ക്ക് വാങ്ങിയത്.

seized  50,000 packet hans in thrissur
Author
Thrissur, First Published Aug 3, 2022, 8:40 AM IST

തൃശൂര്‍: തൃശ്ശൂർ കയ്പമംഗലത്ത് 25 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുള്ളത്. തീരദേശത്തെ ഹാൻസ് രാജാവ് എന്നറിയപ്പെടുന്ന വലപ്പാട് കോതകുളം സ്വദേശി  ജലീൽ, സഹായി തമിഴ്‌നാട് സ്വദേശി ശെൽവമണി  എന്നിവരെയാണ് കൊടുങ്ങലൂർ പൊലീസ് പിടികൂടിയത്.  

ജലീലിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നുമാണ് 20 ചാക്കുകളിലായി സൂക്ഷിച്ച അമ്പതിനായിരത്തോളം പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്. അഞ്ച് മാസം മുൻപാണ് ജലീൽ ഈ വീട് വിലയ്ക്ക് വാങ്ങിയത്. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നായി മൊത്തമായി കൊണ്ടുവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഈ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള പത്തിലധികം കേസുകൾ ജലീലിന്‍റെ പേരിൽ നിലവിലുണ്ട്.

വയനാട്ടിൽ കെഎസ്ആർടിസി യാത്രക്കാരി എംഡിഎംഎയുമായി പിടിയിൽ

സുൽത്താൻബത്തേരി: വയനാട്ടിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി എത്തിയ യുവതി പിടിയിൽ. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സംഘവും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട്-മൈസൂർ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരിയായ യുവതിയിൽ നിന്നും 5.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. 

സംഭവത്തിൽ മേപ്പാടി നെല്ലിമുണ്ട പാറമ്മൽ വീട്ടിൽ പി. റഹീനയെ (27) അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ടിബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ശശികുമാർ, മാനുവൽ ജിംസൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.എൻ. ശ്രീജ മോൾ, കെ.കെ. ബാലചന്ദ്രൻ എന്നിവർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ വെള്ളച്ചാട്ടത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തിൽ തള്ളിയ യുവാവ് ചെന്നൈ പൊലീസിന്‍റെ പിടിയിലായി. സെങ്കുണ്ട്രം സ്വദേശി മദനനാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിലാണ് ഭാര്യ തമിഴ്ശെൽവിയെ കൊന്ന് തള്ളിയത്.

ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയെ ഒരു മാസം മുമ്പാണ് കാണാതായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ജീർണിച്ച നിലയിൽ കഴിഞ്ഞ ദിവസമാണ് തമിഴ്ശെൽവിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി ഭർത്താവ് മദനാണെന്ന് നേരത്തെ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.

നാലുമാസം മുമ്പ് പ്രണയവിവാഹിതരായ തമിഴ്ശെൽവിയും മദനും ചെന്നൈയിൽ റെഡ് ഹിൽസിനടുത്ത് സെങ്കുണ്ട്രത്ത് ആയിരുന്നു താമസം. ഒരു മാസം മുമ്പ് മകളെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് തമിഴ്ശെൽവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ആന്ധ്രയിലെ കോണിയ പാലസിലേക്ക് ഭാര്യയുമൊത്ത് പോയെന്നും അവിടെവച്ച് കാണാതായെന്നുമാണ് മദൻ പൊലീസിന് നൽകിയ മൊഴി.

ആഴിമലയിലെ കിരണിന്റെ മരണം; മൂന്നാം പ്രതിയും അറസ്റ്റിൽ

കോണിയ പാലസിനു സമീപം മദനും തമിഴ്ശെൽവിയും മദനും ബൈക്കിൽ വരുന്നതും പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സിസിടിവിയിൽ നിന്ന് ആന്ധ്ര പൊലീസ് കണ്ടെത്തി. തുടർന്ന് തമിഴ്ശെൽവിയുമായി വഴക്കുണ്ടായെന്നും കത്തിയെടുത്ത് കുത്തിയശേഷം വെള്ളച്ചാട്ടത്തിൽ തള്ളിയെന്നും മദൻ പൊലീസിനോട് സമ്മതിച്ചു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മദനെ ചെന്നൈ സെങ്കുൺട്രം പൊലീസ് അറസ്റ്റ് ചെയ്തു. കൊല നടന്നത് ആന്ധ്രാപ്രദേശിൽ ആയതുകൊണ്ട് പ്രതിയെ ആന്ധ്ര പൊലീസിന് കൈമാറുമെന്ന് സെങ്കുൺട്രം പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios