തിരുവനന്തപുരം: കൊവിഡ് 19 സാമൂഹ്യ വ്യാപനം ഉണ്ടായോയെന്ന് അറിയാന്‍ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി. മാസ്കുകളും ഉപകരണങ്ങളും നിർമിക്കാൻ കൂടുതൽ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി കഞ്ചിക്കോട് പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചയാള്‍ക്ക് വിവിധ അസുഖങ്ങൾ ഉള്ളതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിയാതെ പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാന്‍ സമൂഹം കരുതലെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേരളത്തിൽ ഇന്ന് ആറ് കൊവിഡ് കേസുകൾ: മുഖ്യമന്ത്രി

പത്രവിതരണം അവശ്യ സര്‍വീസ്, തടയരുത്: മുഖ്യമന്ത്രി