തിരുവനന്തപുരം: പത്രവിതരണം അവശ്യ സര്‍വീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില റസിഡന്റ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിക്കണം. പത്ര വിതരണം അവശ്യ സാധനങ്ങളുടെ പട്ടികയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അവശ്യസേവനങ്ങള്‍ തടയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  സംസ്ഥാനത്ത് പുതിയതായി ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹവ്യാപനം ഉണ്ടോ എന്നറിയാന്‍ പരിശോധന സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.